Malayalam
‘വിക്രം’ സിനിമയിൽ വിജയ് സേതുപതിയും; ആശംസകളുമായി ആരാധകർ
‘വിക്രം’ സിനിമയിൽ വിജയ് സേതുപതിയും; ആശംസകളുമായി ആരാധകർ
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ സിനിമയിൽ മക്കള്‍ സെല്വന് വിജയ് സേതുപതിയും….
ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന് ഫഹദ് ഫാസിലും എത്തുന്ന വിവരം നേരെത്തെ പുറത്തു വന്നിരുന്നു. എന്നാൽ ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
എന്നാല്‍ വിജയ് സേതുപതി ചിത്രത്തില്‍ കരാര്‍ ഒപ്പു വച്ചിട്ടില്ല. നായക വേഷത്തിനൊപ്പം വില്ലന്‍ വേഷങ്ങളും സഹതാര വേഷങ്ങളും ചെയ്യുന്ന വിജയ് സേതുപതി ഏറ്റെടുത്ത സിനിമകളുമായി വളരെ അധികം തിരക്കിലാണ്. അതേ സമയം കനകരാജ് – കമല്‍ ഹസന് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം ഒഴിവാക്കാനും വയ്യ. ഷെഡ്യൂളില്‍ മാറ്റം വരുത്തിയെങ്കിലും വിജയ് സേതുപതി വിക്രം ഏറ്റെടുക്കും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ചിത്രത്തില്‍ രാഘവ ലോറന്‍സിന് വച്ചിരുന്ന വേഷമാണ് ഫഹദിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഫഹദ് ഫാസിലും കമല്‍ ഹസനും വിജയ് സേതുപതിയും ഒന്നിക്കുന്ന വിക്രം ഒരു വമ്ബന്‍ ഹിറ്റ് തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലോകേഷ് കനകരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിലും വില്ലന്‍ ക
