സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന കങ്കണ വിവിധ വിഷയങ്ങളിൽ ചെയ്യുന്ന ട്വീറ്റുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്കാണ് വഴി തെളിയിക്കാറുള്ളത്.
ഇപ്പോഴിതാ ഇന്ത്യയുടെ ജനസംഖ്യ വർധനവിനെയും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കുറിച്ചുള്ള കങ്കണയുടെ പുതിയ ട്വീറ്റാണ്വിവാദമായിരിക്കുന്നത്
‘ജനസംഖ്യാ നിയന്ത്രണത്തിന് കർശനമായ നിയമം ആവശ്യമാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും പിന്നീട് കൊല്ലപ്പെട്ടതും ആളുകളെ നിർബന്ധിച്ച് വന്ധ്യംകരിച്ചത് കൊണ്ടാണ്. എന്നാൽ ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുേമ്പാൾ മൂന്നാമത്തെ കുട്ടിയുള്ളവർക്ക് പിഴയോ തടവോ ഉണ്ടായിരിക്കണം’ -കങ്കണ ട്വീറ്റ് ചെയ്തു.
‘ജനസംഖ്യ വർധനവ് കാരണമാണ് രാജ്യത്തെ ജനങ്ങൾ മരിക്കുന്നത്. കണക്കുകൾ പ്രകാരമുള്ള 130 കോടിക്ക് പുറമെ മൂന്നാം ലോക രാജ്യത്ത് 25 കോടി അനധികൃത കുടിയേറ്റക്കാരുമുണ്ട്. കോറോണ വൈറസിനെതിരെ പൊരുതാൻ നമുക്ക് മികച്ച നേതൃത്വവും വാക്സിനേഷൻ യജ്ഞവുമുണ്ട്. എന്നാൽ നമുക്കും ഉത്തരവാദിത്തമില്ലേ യെന്നും കങ്കണ പറഞ്ഞു.
രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ 2.59 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1761 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...