Malayalam
ഫൈനല്‍ ഫൈവില്‍ എത്തുന്ന 5 മത്സരാർത്ഥികൾ, ഫിറോസ്ഖാന്റെ മറുപടി ഞെട്ടിച്ചു! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം; ഉറപ്പിയ്ക്കാം അല്ലേ …
ഫൈനല്‍ ഫൈവില്‍ എത്തുന്ന 5 മത്സരാർത്ഥികൾ, ഫിറോസ്ഖാന്റെ മറുപടി ഞെട്ടിച്ചു! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം; ഉറപ്പിയ്ക്കാം അല്ലേ …
നിയമലംഘനങ്ങളും മറ്റ് മത്സരാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതടക്കമുള്ള മോശം പെരുമാറ്റത്തെ തുടർന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 യിൽ നിന്നും ഫിറോസും സജ്നയും പുറത്ത് പോയത്. ഫൈനലിലുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥികളായിരുന്നു ഫിറോസും സജ്നയും. എന്നാല്‍ സ്വന്തം പ്രവര്‍ത്തികള്‍ തന്നെയാണ് ഇരുവര്‍ക്കും വിനയായത്.
ഷോതുടങ്ങി ഒരാഴ്ചയ്ക്ക് ശേഷം വൈൽഡ് കാർഡ്സ് എൻട്രി വഴി വീട്ടിലേക്ക് എത്തിയ ദമ്പതികളാണ് ഇരുവരും. തുടക്കം മുതൽ സഹ മത്സരാർത്ഥികൾക്കിടയിൽ പ്രശ്ങ്ങൾ ഉണ്ടാക്കി ബിഗ് ബോസ് ഷോയെ നല്ല റേറ്റിങ്ങിൽ എത്തിച്ചു. ആദ്യമൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.എന്നാൽ പിന്നീടത് മാറുകയായിരുന്നു .
ഇപ്പോൾ ഇതാ ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഫിറോസും സജ്നയും പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആരെല്ലാമായിരിക്കും ഫൈനലിലുണ്ടാവുക എന്ന ചോദ്യത്തിന് ഫിറോസ് നല്കിയ തഗ്ഗ് മറുപടി ശ്രദ്ധ നേടുകയായിരുന്നു. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലാണ് ഫിറോസും സജ്നയും മനസ് തുറന്നത്.
പുറത്തായതിന് ശേഷം ഷോ കണ്ടപ്പോള്‍ തോന്നിയത് അവിടെ നിന്നും പോരാളികള്‍ പുറത്താകും എന്നാണ്.പോരാളികളെ ആദ്യം പുറത്താക്കും. ഏറ്റവും സേഫ് സോണില്‍ നിന്ന് കളിക്കുന്നവരാണ് അവിടെയുള്ളത്. ചങ്കുറപ്പില്ലാതെ കളിക്കുന്നവരെയാണ് ഞാന്‍ കണ്ടത്. ആ ചങ്കുറപ്പില്ലാത്തവര്‍ തമ്മില്‍ മത്സരിക്കും എന്നായിരുന്നു ഫിറോസ് പറഞ്ഞത്.
അവിടെ ചില കുബുദ്ധികളുണ്ട്. ആ കുബുദ്ധിയില്‍ ചിലര്‍ വീഴും. കിരീടം ചൂടുന്നവരെ ഞാന്‍ കരുത്തുള്ള മത്സരാര്ത്ഥിയെന്നോ വിജയി എന്നോ വിളിക്കില്ല. എനിക്കവരെ അറിയാവുന്നത് കൊണ്ടാണ്. ഇവരില്‍ ആരാകുമെന്ന് ചോദിച്ചാല്‍ പോലും എനിക്കുത്തരം തരാനാകില്ല. കാരണം 12 ഫേക്ക് മുഖങ്ങളാണ് എനിക്കവിടെ കാണാനാകുന്നതെന്നും ഫിറോസ് പറഞ്ഞു. ഇനിയവിടെ നടക്കുന്നത് കൂടുതലും ഓണവില്ലായിരിക്കും. ഒടിക്കാന്‍ ആളില്ലാത്തത് കൊണ്ട് ഓണവില്ല് തന്നെയായിരിക്കുമെന്നുറപ്പാണെന്നും സജ്ന പറയുന്നു.
കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്.
അതേസമയം ബിഗ് ബോസ് വീട് മറ്റൊരു നോമിനേഷന് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. ഇതു പ്രകാരം ഡിംപല്‍, സൂര്യ, അനൂപ്, സായ് വിഷ്ണു, സന്ധ്യ എന്നിവരാണ് എവിക്ഷനെ നേരിടുന്നത്. ഫിറോസ് സജ്ന ദമ്പതികൾക്ക് പിന്നാലെ ഈ ആഴ്ച ആര് പുറത്ത് പോകുമെന്ന് കണ്ടറിയാം
