ബിഗ് ബോസ് താരമായ യുവ നടനെതിരെ ലൈംഗികാരോപണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികച്ചുവയുള്ള മെസ്സേജുകളും ചിത്രങ്ങള്‍ ആവശ്യപ്പെടലും; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് !
ബിഗ് ബോസ് താരമായ യുവ നടനെതിരെ ലൈംഗികാരോപണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികച്ചുവയുള്ള മെസ്സേജുകളും ചിത്രങ്ങള്‍ ആവശ്യപ്പെടലും; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് !
ബിഗ് ബോസ് താരമായ യുവ നടനെതിരെ ലൈംഗികാരോപണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികച്ചുവയുള്ള മെസ്സേജുകളും ചിത്രങ്ങള്‍ ആവശ്യപ്പെടലും; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് !
ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചതനായ യുവ നടന് ഡാനിയേല്‍ ആനി പോപ്പിനെതിരെ ലൈംഗികാരോപണം. തമിഴ് ബിഗ് ബോസിലൂടെയാണ് ഡാനിയേല്‍ ശ്രദ്ധേയനായത് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗികച്ചുവയുള്ള മെസേജുകള്‍ അയക്കുകയും അവരുടെ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നുമാണ് ഡാനിയേലിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്.
ഇയാളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളില്‍ നിന്നാണ് പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരിക്കുന്നത് . നിരവധി പേര് ഈ പോസ്റ്റില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇതോടെ വിഷയം ഗൗരവമായ ചര്‍ച്ചയായിരിക്കുകയാണ്.
ഇതിന് പിന്നാലെ ജേസണ്‍ സാമുവല്‍ എന്നയാള്‍ ഡാനിയേലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിരവധി പേരോട് ഡാനിയേല്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ടെന്നും ഇത് ഓണ്‍ലൈനില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ജേസണ്‍ ആരോപിക്കുന്നു.
ഡാനിയേലില്‍ നിന്നും ദുരനുഭവങ്ങളുണ്ടായ നിരവധി പേരോട് താന്‍ സംസാരിച്ചിട്ടുണ്ടെന്ന് ജേസണ്‍ പറഞ്ഞു. ഡാനിയേല്‍ മറ്റു പലരുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളും ഇയാള്‍ തന്റെ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഈ വിഷയത്തിൽ ഗായിക ചിന്മയി പ്രസാദ് അടക്കമുള്ളവര്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം ഡാനിയേല്‍ ആനി പോപ്പ് വിഷയത്തിന് പ്രതികരണവുമായി രംഗത്തെത്തി. ആരോപണങ്ങൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ഡാനിയേൽ പ്രതികരിച്ചത് . അതോടൊപ്പം അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് കേസും ഫയൽ ചെയ്തിരിക്കുകയാണ് ഡാനിയേൽ .
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...