Connect with us

ബിഗ് ബോസ് മലയാളം സീസണ്‍ ആറ്; പുതിയ ലോഗോ പുറത്ത്; ഷോയിലേയ്ക്ക് എത്തുന്നത് ബാലയും ഹണിറോസുമടക്കം വന്‍ താരനിര?

Malayalam

ബിഗ് ബോസ് മലയാളം സീസണ്‍ ആറ്; പുതിയ ലോഗോ പുറത്ത്; ഷോയിലേയ്ക്ക് എത്തുന്നത് ബാലയും ഹണിറോസുമടക്കം വന്‍ താരനിര?

ബിഗ് ബോസ് മലയാളം സീസണ്‍ ആറ്; പുതിയ ലോഗോ പുറത്ത്; ഷോയിലേയ്ക്ക് എത്തുന്നത് ബാലയും ഹണിറോസുമടക്കം വന്‍ താരനിര?

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം. ഇതിന്റെ ആറാം സീസണ്‍ വൈകാതെ തുടങ്ങാന്‍ പോവുകയാണ്. വലിയ പ്രേക്ഷക പ്രശംസയോട് കൂടി മുന്നേറുന്ന ഷോ കാണാന്‍ വലിയൊരു വിഭാഗം ആരാധകരും ഒരുങ്ങി കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ ഏഷ്യാനെറ്റ് പുറത്തിറക്കി. ഒത്തിരി ചക്രങ്ങളാല്‍ മെനഞ്ഞെടുത്ത ലോഗോയില്‍ മിന്നല്‍പ്പിണരിനാല്‍ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

ലോഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. കഴിഞ്ഞ വര്‍ഷം തീ ആണെങ്കില്‍ ഇത്തവണ മിന്നലടിക്കും എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ മാസം മുതല്‍ തന്നെ ബിഗ് ബോസ് സീസണ്‍ 6 വരുന്നുവെന്ന അപ്‌ഡേറ്റുകള്‍ വന്ന് തുടങ്ങിയിരുന്നു. ഇതോടെ വിവിധ ബിഗ് ബോസ് പേജുകളും സജീവമായിട്ടുണ്ട്.

ഒപ്പം പലരുടെയും പേരുകള്‍ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഇതിന്റെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി അറിയാനുള്ളത് മത്സരാര്‍ഥികളായി ആരൊക്കെ ഉണ്ടാവുമെന്നുള്ളതാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖരടക്കമുള്ള ചിലരുടെ പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു. ഷോ തുടങ്ങുന്നതിനും ഏറെ മുന്‍പ് മത്സരാര്‍ഥികളായി വരാന്‍ സാധ്യതയുള്ളവരുടെ പ്രെഡിക്ഷന്‍ ലിസ്റ്റ് പുറത്ത് വരാറുണ്ട്.

അത്തരത്തില്‍ ഈ സീസണില്‍ സാധ്യതയുള്ള ചിലരുടെ പേരുകളുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സ്. മുന്‍പ് ഏകദേശം മത്സരാര്‍ഥികളെ പറ്റി പ്രവചനം നടത്തി ശ്രദ്ധേയമായതിനാല്‍ പുതിയ ലിസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്. ഷാലു പേയാടാണ് ഇത്തവണ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഒന്നാമതുള്ളത്. ബിഗ് ബോസിന്റെ നാലാം സീസണുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന ആളാണ് ഷാലു പേയാട്.

നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനായതിനാല്‍ ഷാലുവിന് ബിഗ് ബോസില്‍ തിളങ്ങാം. കഴിഞ്ഞ സീസണിലും ഇത്തവണയും ബിഗ് ബോസില്‍ വന്നേക്കുമെന്ന തരത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേര് സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണയുടേതാണ്. അടുത്ത പേര് ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന്‍ ജാഫറുടേതാണ്. കുറച്ച് വിവാദമൊക്കെ ഉണ്ടാക്കിയ ആളാണ് ജാസ്മിന്‍.

ബിഗ് ബോസ് ഒന്നാം സീസണ്‍ മുതല്‍ വന്നേക്കുമെന്ന തരത്തില്‍ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉള്ള ആളാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. ആറാം സീസണിലും ശ്രീലക്ഷ്മി ഉണ്ടായേക്കുമെന്നാണ് പ്രവചനം. പിന്നെയൊരാള്‍ വിവാദനായകനായ തൊപ്പിയാണ്. വൈറല്‍ താരം എന്ന നിലയില്‍ തൊപ്പിയെ പരിഗണിക്കാവുന്നതാണ്. മാത്രമല്ല അദ്ദേഹം പ്രതിശ്രുത വധുവായ പെണ്‍കുട്ടിയെയും കൊണ്ട് വരുമോ എന്നും സംശയമാണ്.

ഈ സീസണ്‍ ലവ് ട്രാക്ക് ആവാന്‍ സാധ്യതയുണ്ടെന്നാണ് രേവതി പറയുന്നത്. ആര്‍ട്ടിസ്റ്റ് ഫീല്‍ഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം കേട്ട രണ്ട് പേരുകള്‍ ഇത്തവണയും ഉണ്ട്. ജസീല പ്രവീണും അശ്വതി നായരുമാണിത്. ഇവര്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മുന്‍പ് സിനിമയിലും ഇപ്പോള്‍ സീരിയലിലും തിളങ്ങി നിന്ന നടി ബീന ആന്റണിയും രേഖ രതീഷിന്റെയും പേരുകള്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്. പ്രശസ്തിയില്‍ നില്‍ക്കുന്ന ഇവര്‍ രണ്ട് പേരില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും ഒരുപാട് പേരെ വിളിച്ചിരുന്നു. അമേയ പ്രസാദ്, ദയ, ഹെയ്ദി സാദിയ, നിവേദ് ആന്റണി, റിയ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അവതാരകയായ വീണ മുകുന്ദന്റെയും അജിന്‍ വര്‍ഗീസിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. ഇവര്‍ രണ്ട് പേരും ബിഗ് ബോസ് താരങ്ങളെയടക്കം അഭിമുഖം ചെയ്ത് വൈറലായവരാണ്.

കഴിഞ്ഞ വര്‍ഷം വിവാദങ്ങളൊക്കെ ഉയര്‍ന്ന് വന്ന നടി ദീപ തോമസിന്റെയും പേര് പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്. അതുപോലെ എയര്‍ഹോസ്റ്റസസ് ആയ സാറയുടെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ പ്രെഡിക്ഷന്‍ ലിസ്റ്റിനെയും കടത്തിവെട്ടി ചില വമ്പന്‍ താരങ്ങളുടെ പേര് വിവരങ്ങള്‍ കൂടി വന്നിരിക്കുകയാണ്.

ഹണി റോസ് ബിഗ് ബോസിലേക്ക് വരുമെന്നാണ് ഒരു പ്രവചനം. ഈ സമയത്ത് ഹണി ഷോ യിലേക്ക് വരുമോ എന്ന് സംശയമാണ്. ഇനിയെങ്ങാനും വന്നാല്‍ അടിപൊളിയായിരിക്കും. കഴിഞ്ഞ വര്‍ഷം വരുമെന്ന് ഏകദേശം ഉറപ്പായ അമല ഷാജിയാണ് മറ്റൊരാള്‍. ബാല, ആറാട്ടണ്ണന്‍ തുടങ്ങി ബിഗ് ബോസ് ലിസ്റ്റിലേക്ക് നിരവധി താരങ്ങളുടെ പേരാണ് ഉയര്‍ന്ന് വരുന്നത്.

2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരങ്ങള്‍ വരേണ്ടതുണ്ട്. സാബു മോന്‍, മണിക്കുട്ടന്‍, ദില്‍ഷ പ്രസന്നന്‍, അഖില്‍ മാരാര്‍ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കള്‍. ഇനി ആരാണ് ആ കിരീടം സ്വന്തമാക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top