Connect with us

സമയെ ചേർത്തുപിടിച്ച് ആസിഫ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

Malayalam

സമയെ ചേർത്തുപിടിച്ച് ആസിഫ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

സമയെ ചേർത്തുപിടിച്ച് ആസിഫ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

യുവനടന്മാരിൽ മുൻനിരയിലുള്ള നായകനാണ് ആസിഫ് അലി. ആസിഫിന്റെ കുടുംബ വിശേഷങ്ങൾക്കും ഏറെ ആരാധകർ ഉണ്ട്. ഇപ്പോൾ ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . കുളിങ് ഗ്ലാസൊക്കെ വച്ച് സമയെ ചേർത്തു പിടിക്കുന്ന ആസിഫിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.

ഋതു എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആസിഫ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ നടനെന്ന രീതിയിൽ മലയാളസിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . ഏതു തരം കഥാപാത്രങ്ങളും ഇപ്പോൾ ആസിഫിന് വഴങ്ങും.

ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

about asif ali

More in Malayalam

Trending

Recent

To Top