സൂര്യയുടെ പ്രണയം; കാത്തിരിപ്പുകൾക്കൊടുവിൽ മണികുട്ടന്റെ ആ മറുപടി! കർട്ടൻ വീണു; ഒടുവിൽ ക്ലൈമാക്സ്
ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ സൂര്യ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മണിക്കുട്ടൻ. ടാസ്ക്കുകളിലൂടെയാണ് മണിക്കുട്ടൻ ഇത് അറിയിച്ചിരിക്കുന്നത്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ബിഗ് ബോസ് ഹൗസിൽ പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പാട്ട് ഡെഡിക്കേറ്റ് ചെയ്യാനുള്ള ടാസ്ക്കിൽ ഇഷ്ടമല്ലെടാ എനിക്ക് എനിക്ക് ഇഷ്ടമല്ലേടാ എന്ന പാട്ട് സൂര്യയ്ക്ക് ഡെഡിക്കേറ്റ് ചെയ്തു കൊണ്ടാണ് മണിക്കുട്ടൻ ആദ്യമായി തന്റെ വിയോജിപ്പ് അറിയിച്ചത്. എന്നാൽ ഇത് കേവലം ടാസ്ക്ക് മാത്രമാണ് എന്നായിരുന്നു മണിക്കുട്ടൻ അന്ന് പറഞ്ഞത്. മണിക്കുട്ടന്റെ ആ പ്രവൃത്തി സൂര്യയെ വിഷമിപ്പിച്ചിരുന്നു. ഇത് ഹൗസിന് അകത്ത് വലിയ ചർച്ചാ വിഷയവുമായിരുന്നു.
ഇപ്പോഴിത വീണ്ടും സൂര്യയോടുള്ള അനിഷ്ടം മണിക്കുട്ടൻ പ്രകടിപ്പിച്ചിരിക്കുകയാണ്. ഫറോസിന് മറുപടി കൊടുക്കുമ്പോഴാണ് സൂര്യയെ മോർണിംഗ് ആക്ടിവിറ്റിയിലേയ്ക്ക് വലിച്ചിട്ടത്. ബിഗ് ബോസ് ഹൗസിൽ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്ന മത്സരാർഥി ആരാണ് എന്ന് നിർദ്ദേശിക്കുന്ന ടാസ്ക്കിനെ തുടർന്ന് നടന്ന സംസാരത്തിലാണ് സൂര്യയുടെ പേര് വലിച്ചിട്ടത്. ഹൗസിൽ എതിരാളിയാണെന്ന് കണ്ണും അടച്ച് വിശ്വസിക്കുന്ന മത്സരാർഥിയാണ് കിടിലൻ ഫിറോസ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. പിന്നീട് ഇതിനെ കുറിച്ച് ഹൗസിൽ വലിയ സംസാരം നടന്നനിരുന്നു, ഇതിനിടയിലേയ്ക്കാണ് സൂര്യയുടെ പേര് മണിക്കുട്ടൻ പരാമർശിച്ചത്.
മണിക്കുട്ടന്റെ പ്രജയായ 11പേർ എന്ന് പ്രയോഗം കിടിലൻ ഫിറോസ് ടാസിക്കിൽ ഉപയോഗിച്ചിരുന്നു. ഇത് മറ്റുള്ളവരെ അസ്വസ്ഥതരാക്കിയിരുന്നു. പ്രജകളെ കൂടെ കൂട്ടുക എന്നത് തന്റെ ഉദ്ദ്യേശമല്ലെന്ന് പറഞ്ഞുകൊണ്ടാണ് സൂര്യയുടെ പ്രണയത്ത കുറിച്ച് മണിക്കുട്ടൻ പറഞ്ഞത്.
ഇവിടെ എല്ലാവരും വ്യക്തികളാണ്. ഞാന്‍ പ്രജകളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സൂര്യയുടെ കാര്യം പറയാം. വന്ന ദിവസം തൊട്ട് ഉള്ളതാണ് എനിക്ക് സൂര്യയോട് ഇപ്പോഴും ഉള്ളത്. ഇവിടെ നില്‍ക്കാനായി ഞാനല്ലാതാവാന്‍ എനിക്ക് പറ്റില്ല. പ്രണയം, ഇല്ലാത്ത ഒരു വികാരം എനിക്ക് ഉണ്ടാക്കാന്‍ പറ്റില്ല. എനിക്ക് ആ കുട്ടിയോട് റെസ്‍പെക്റ്റ് ഉണ്ട്. നിങ്ങള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പബ്ലിക് ആയിട്ട് പറയുന്നില്ല. എനിക്കു തന്ന സമ്മാനങ്ങള്‍ പബ്ലിക് ആയിട്ട് കാണിക്കുന്നില്ല. അതുപോലും ഞാന്‍ റെസ്പെക്റ്റ് ചെയ്യുന്നുണ്ട്. പ്രജയെ ചേര്‍ക്കണമെങ്കില്‍ എനിക്ക് അവിടുന്നേ തുടങ്ങാമായിരുന്നു. അതിന് എനിക്ക് താല്‍പര്യമില്ല എന്ന് മണിക്കുട്ടന്‍ പറഞ്ഞു. മണിക്കുട്ടന്റെ ഈ പ്രതികരണം സൂര്യയെ അസ്വസ്ഥയാക്കിയിയിരിക്കുകയാണ്
മോഹൻലാലിന്റെ മുന്നിൽ വെച്ച് തനിക്ക് ഇവിടെ ഒരു പ്രണയമുണ്ടെന്ന് സൂര്യ വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് മണിക്കുട്ടനോടും മറ്റുള്ളവരോടും അത് തുറന്നു പറയുകയും ചെയ്തു. സൂര്യയുടെ പ്രണയത്തിന് മുന്നിൽ മൗനം പാലിക്കുകയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ സൂര്യയോട് ഇഷ്ടമാണെന്നോ അല്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു. മത്സരം കഴിയട്ടെ എന്ന നിലപാടിലായിരുന്നു നടൻ. എന്നാൽ തന്റെ പ്രണയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സൂര്യ.
അതിനിടെ സൂര്യയുടെ പ്രണയം ഷോയുടെ ഭാഗമാണെന്ന് മണിക്കുട്ടന്റെ സുഹൃത്തുക്കൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മണികുട്ടനോട് പലർക്കും പ്രേമം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവവും താരപദവിയുമാണ് പ്രണയങ്ങൾ തോന്നാൻ കാരണം.ആരേയും വിഷമിപ്പിക്കാത്ത ആളാണ് മണിക്കുട്ടൻ. ആ കുട്ടിയ്ക്ക് ഒരു വിഷമം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചാകും സൂര്യയോട് മണിക്കുട്ടൻ നോ പറയാത്തതെന്നും സുഹൃത്തുക്കൾ പറയുന്നു . അതുപോലെ സ്ത്രീകൾ കരയുമ്പോൾ സമാധാനിപ്പിക്കുന്നതും ഓടിയെത്തുന്നതും അദ്ദേഹത്തിനും സഹോദരിമാർ ഉള്ളത് കൊണ്ടാണെന്നാണ് ഇവർ പറയുന്നത്.
അതിനിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും സൂര്യയുടെ പ്രണയം എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുള്ള കാര്യവും മണികുട്ടന്റെ മാതാപിക്കള്‍ തുറന്ന് പറഞ്ഞിരുന്നു
ഏറ്റവും കൂടുതല്‍ വിഷമം തോന്നിയത് സൂര്യയുടെ പ്രശ്‌നമാണെന്നാണ് മണിക്കുട്ടന്റെ അമ്മ പറഞ്ഞത്. അവള്‍ക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേയെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്
