Tamil
ജീവിതം ഒരുനാള്‍ അവസാനിയ്ക്കും…. പലരും മരിയ്ക്കും;എന്നാൽ! വിവേകിന്റെ ട്വീറ്റ് വൈറലാവുന്നു
ജീവിതം ഒരുനാള്‍ അവസാനിയ്ക്കും…. പലരും മരിയ്ക്കും;എന്നാൽ! വിവേകിന്റെ ട്വീറ്റ് വൈറലാവുന്നു
തമിഴ് നടന് വിവേകിന്റെ അപ്രതീക്ഷിയ വിയോഗ വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ വിയോഗം.
ഇപ്പോൾ ഇതാ വിവേക് തന്നെ മരണത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ വിവേകിന് തന്റെ ആരാധകര്‍ക്ക് പോസിറ്റീവ് ക്വാട്ട്സുകള് പങ്കുവയ്ക്കുന്ന ശീലമുണ്ടായിരുന്നു. ”ലളിതവും സുന്ദരവും നിസ്വാര്‍ത്ഥവുമായി ജീവിതം ഒരുനാള്‍ അവസാനിയ്ക്കും. പലരും മരിയ്ക്കും. എന്നാല്‍ ചിലര്‍ മരണ ശേഷവും ജീവിയ്ക്കും” എന്നാണ് വിവേകിന്റെ ട്വിറ്റര്‍ പോസ്റ്റ്.
അതിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്നുള്ള റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് വിവേകിന്റെ മരണത്തിൽ വിശദീകരണവുമായി മെഡിക്കൽ സംഘം എത്തിയിരിക്കുന്നു.
വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. ഹൃദ്രോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ഒന്നല്ലെന്നും വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നെന്നും താരത്തെ ചികിൽസിച്ച വടപളനിയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ മെഡിക്കൽ സയൻസിലെ ഡോക്ടർമാർ വ്യക്തമാക്കി.
