Malayalam
ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയിട്ടും എന്തിന് പിന്നാലെ പോകുന്നുവെന്ന് സന്ധ്യ; സൂര്യയുടെ ആ മറുപടി ഞെട്ടിച്ചു; ഇത് ഇവിടം കൊണ്ട് തീരില്ലെന്ന് സോഷ്യൽ മീഡിയ
ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയിട്ടും എന്തിന് പിന്നാലെ പോകുന്നുവെന്ന് സന്ധ്യ; സൂര്യയുടെ ആ മറുപടി ഞെട്ടിച്ചു; ഇത് ഇവിടം കൊണ്ട് തീരില്ലെന്ന് സോഷ്യൽ മീഡിയ
തന്റെ പ്രണയം സൂര്യ പലതവണ മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ട്.സൂര്യയോട് തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നാണ് മണിക്കുട്ടന് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസവും മണിക്കുട്ടന് തന്റെ മനസ് തുറന്നിരുന്നു.
പാട്ടുപാടുന്ന ടാസ്ക്കിലായിരുന്നു മണിക്കുട്ടന് മനസ് തുറന്നത്. മണിക്കുട്ടന് ലഭിച്ച പാട്ട് ഇഷ്ടമല്ലെടാ ഇഷ്ടമല്ലെടാ ആയിരുന്നു. ഈ പാട്ട് സൂര്യയ്ക്ക് വേണ്ടിയാണ് മണിക്കുട്ടന് പാടിയത്.
കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് സന്ധ്യ സൂര്യയുമായി സംസാരിക്കുകയുണ്ടായി. സൂര്യയെ മാറ്റിയിരുത്തിയായിരുന്നു സന്ധ്യ സംസാരിച്ചത്.
”സൂര്യ വസ്ത്രത്തിന്റെ കാര്യത്തില്‍ തന്നെ പറഞ്ഞത് ആ ഒരു വസ്ത്രത്തിന്റെ കാര്യത്തില്‍ എന്തായിരിക്കും പ്രേക്ഷകര്‍ ചിന്തിക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് സൂര്യ വസ്ത്രത്തില്‍ വരെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഈ ഷോ കാണുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ജഡ്ജ്മെന്റ് എന്തായിരിക്കാം എന്ന് അനുസരിച്ചാണത്”. സന്ധ്യ പറഞ്ഞു.
ജഡ്ജ്മെന്റ് എന്നല്ല അവരുടെ മുന്നില്‍ വൃത്തിയായി ചെയ്യുക എന്നതാണെന്നായിരുന്നു സൂര്യയുടെ മറുപടി. അത് തന്നെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ അത് ജഡ്മെന്റ് തന്നെയാണല്ലോ. നമ്മള് എങ്ങനെ പെരുമാറുന്നു. എന്തെക്കെ സംസാരിക്കുന്നുവെന്നതിനെ അവര്‍ വിലയിരുത്തുകയാണ്. ആ വിലയിരുത്തല്‍ എന്നതൊരു ജഡ്ജ്മെന്റ് തന്നെയാണ്. അത് തെറ്റ് ശരിയെന്നല്ല, അവര്‍ വിലയിരുത്തും എന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ചോദിക്കുകയാണ്. എന്നു വ്യക്തമാക്കി കൊണ്ടായിരുന്നു സന്ധ്യ മറുപടി നല്‍കിയത്.
പ്രണയം അറിയിച്ചപ്പോള്‍ എനിക്കൊരു ബഹുമാനം തോന്നി. മണിക്കുട്ടന് അതൊരു ബ്രാക്കറ്റില്‍ ഇട്ടപ്പോഴും നീ തുടര്‍ന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നത് മണിക്കുട്ടന് തന്നെ അതൊരു ഭാരമായി തോന്നുന്നുണ്ടെന്ന് സന്ധ്യ പറഞ്ഞു. എന്നാല്‍ പിന്നാലെ തന്നെ സൂര്യ തന്റെ ഭാഗം വ്യക്തമാക്കുകയായിരുന്നു. ഭാഗ്യചേച്ചിയോട് അന്ന് സംസാരിച്ചില്ലേ. അതിന് ശേഷം ഞാന്‍ ഒരിക്കല്‍ പോലും പുള്ളിയുടെ പുറകെ പോയിട്ടില്ല. പുള്ളി എന്നോട് വന്ന് സംസാരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ചെവി കൊടുക്കാറുള്ളത്. അല്ലാതെ മണിക്കുട്ടാ എനിക്കൊരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഞാന്‍ പോയിട്ടില്ല. എന്നായിരുന്നു സൂര്യ നല്കിയ മറുപടി.
