Connect with us

എന്റെ ജോർജ്ജ് കുട്ടിയോട് കളിച്ചാലുണ്ടല്ലോ? കഥയിൽ ചോദ്യമുണ്ടെന്ന് തെളിയിച്ച് നടി ‌ മീന

Malayalam

എന്റെ ജോർജ്ജ് കുട്ടിയോട് കളിച്ചാലുണ്ടല്ലോ? കഥയിൽ ചോദ്യമുണ്ടെന്ന് തെളിയിച്ച് നടി ‌ മീന

എന്റെ ജോർജ്ജ് കുട്ടിയോട് കളിച്ചാലുണ്ടല്ലോ? കഥയിൽ ചോദ്യമുണ്ടെന്ന് തെളിയിച്ച് നടി ‌ മീന

ദൃശ്യം ഒന്നാം ഭാഗത്തിനു ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ദൃശ്യം 2 . പ്രതീക്ഷ പോലെ തന്നെ സൂപ്പർ ഹിറ്റായിരുന്നു സിനിമ. ചിത്രത്തിൻറെ ആദ്യ ഭാഗവും രണ്ടാം ഭാഗവും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്.

ദൃശ്യം 2 തെലുങ്ക് പതിപ്പ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യത്തിന്റെ സംവിധായൻ ജീത്തു ജോസഫ് തന്നെയാണ് തെലുങ്കു പതിപ്പും സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിലെ നായിക മീന തെലുങ്കിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ആശ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ തെലുങ്കിൽ നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്.

ഇപ്പോൾ ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മീന. നദിയ മൊയ്തുവിനൊപ്പമുള്ള ഒരു ചിത്രമാണ് മീന പങ്കുവച്ചത്. നേരത്തെ ചിത്രീകരണ സമയത്തെ ചിത്രങ്ങൾ മറ്റ് അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കുവച്ചിരുന്നു.

മലയാളത്തിൽ മോഹൻലാൽ അവതരപിപ്പിച്ച നായക കഥാപാത്രത്തെ ദൃശ്യം 2 തെലുങ്ക് പതിപ്പിൽ അവതരിപ്പിക്കുന്നത് വെങ്കിടേശാണ്. എസ്തർ അനിൽ മലയാളത്തിലെ അതേ കഥാപാത്രം തെലുങ്കിലും അവതരിപ്പിക്കും. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ തെലുങ്കിൽ സമ്പത്താണ് അവതരിപ്പിക്കുന്നത്.

മലയാളത്തിൽ ഒടിടി പ്ളാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്തത്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘ദൃശ്യം 2’ ലാൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ ഒരു ക്രൈം ത്രില്ലറായിരുന്നു.

തിയേറ്ററിൽ റിലീസ് ചെയ്‍തിരുന്നുവെങ്കിൽ വലിയ ഇനീഷ്യൽ കളക്ഷൻ ഉറപ്പായും നേടുമായിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

about dhrishyam

More in Malayalam

Trending

Recent

To Top