Malayalam
അന്യൻ ഹിന്ദി റീമേക്ക്; സ്ക്രിപ്റ്റ് എഴുതാൻ ആരെയും ചുമതലപെടുത്തിയിട്ടില്ല’; അന്യൻ നിർമ്മാതാവിനെതിരെ ശങ്കർ
അന്യൻ ഹിന്ദി റീമേക്ക്; സ്ക്രിപ്റ്റ് എഴുതാൻ ആരെയും ചുമതലപെടുത്തിയിട്ടില്ല’; അന്യൻ നിർമ്മാതാവിനെതിരെ ശങ്കർ
അന്യൻ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ ദിവസം നിർമ്മാതാവ് രവിചന്ദ്രൻ കൊടുത്ത കത്തിന് മറുപടി കത്തുമായി സംവിധായകൻ ശങ്കർ രംഗത്തെത്തിയിരിക്കുകയാണ് . അന്യന്റെ സ്ക്രിപ്റ്റും സ്റ്റോറിലൈനും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ആരെയും സ്ക്രിപ്റ്റ് എഴുതാൻ ചുമതലപ്പെടുത്തിയിട്ടില്ല എഎന്നും അദ്ദേഹം പറഞ്ഞു. സ്ക്രിപ്റ്റ് തന്റെ പേരിൽ ആയതുകൊണ്ട് തന്നെ അത് റീമേക്ക് ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും ആരുടേയും അനുവാദം വേണ്ടെന്നും ശങ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം അസ്കർ രാമചന്ദ്രൻ അയച്ച കത്തിന് മറുപടിയാണ് ഇപ്പൊ ഷങ്കർ നൽകിയിരിക്കുന്നത്.
ശങ്കറിന്റെ മറുപടി
“ഈ ദിവസത്തെ ആശംസകൾ, 14.04.2021 തീയതിയിൽ നിങ്ങളുടെ മെയിൽ ലഭിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി, അന്യൻ സിനിമയുടെ സ്റ്റോറിലൈൻ നിങ്ങളുടേതാണെന്ന്. ഈ സന്ദർഭത്തിൽ, 2005 ലാണ് സിനിമ റിലീസ് ചെയ്തതെന്നും തിരക്കഥയും കഥയും എനിക്കുള്ളതാണെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാമെന്നും ശങ്കർ എഴുതിയ കഥ, തിരക്കഥ, സംവിധാനം എന്ന ടാഗ് ഉപയോഗിച്ചാണ് സിനിമ പുറത്തിറങ്ങിയതെന്നും ഞാൻ അറിയിക്കുന്നു.
സ്ക്രിപ്റ്റ് എഴുതാൻ ആരെയും ചുമതലപെടുത്തിയിട്ടില്ല, കൂടാതെ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ സ്ക്രിപ്റ്റ് ഉപയോഗപ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. സാഹിത്യകൃതിയുടെ അഡ്മിറ്റ് രചയിതാവ് എന്ന നിലയിൽ, എന്റെ അവകാശങ്ങളിൽ ഒരു സാഹചര്യത്തിലും ഇടപെടാൻ കഴിയില്ല. അന്തരിച്ച ശ്രീ സുജാതയെക്കുറിച്ചുള്ള പരാമർശം കണ്ട് ഞാൻ അതിശയിക്കുന്നു, കാരണം സിനിമയ്ക്ക് ഡയലോഗ് എഴുതാൻ മാത്രമാണ് അദ്ദേഹത്തെ ഞാൻ നിയോഗിച്ചത്, അതിനനുസരിച്ച് അതിന്റെ ബഹുമതിയും കൊടുത്തിരുന്നു.
തിരക്കഥയിലോ തിരക്കഥ രൂപീകരണത്തിലോ അദ്ദേഹം ഒരു തരത്തിലും ഇടപെട്ടിരുന്നില്ല, സംഭാഷണ രചയിതാവെന്ന നിലയിൽ അല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും തന്നെ ചെയ്യുവാൻ ഇല്ലായിരുന്നു. സ്ക്രിപ്റ്റ് എന്റെ പക്കലുണ്ടെന്നതിനാൽ, ഞാൻ ഉചിതമെന്ന് കരുതുന്ന ഏത് രീതിയിലും അത് ഉപയോഗപ്പെടുത്താൻ എനിക്ക് അർഹതയുണ്ട്. രേഖാമൂലം പറഞ്ഞ അവകാശങ്ങൾ നിങ്ങൾക്ക് നൽകിയിട്ടില്ലാത്തതിനാൽ, ‘അന്യൻ’ റീമേക്ക് ചെയ്യാൻ നിങ്ങളുടെ എന്റിറ്റിയുടെ ആവശ്യമില്ല. “സ്റ്റോറിലൈൻ” നിങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കാൻ പോലും യാതൊരു അടിസ്ഥാനവുമില്ല. ‘അന്യൻ’ എന്ന സിനിമയുടെ വിജയത്തിൽ നിന്ന് നിർമ്മാതാവ് എന്ന നിലയിൽ നിങ്ങൾ മികച്ച നേട്ടം തന്നെ കൈവരിച്ചു.
നിങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ ഭാവി വർക്കുകളിൽ ഇങ്ങള് ഇടപെടരുത്. അടിസ്ഥാനരഹിതമായ അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കുക. മുൻവിധികളില്ലാതെയാണ് ഈ മറുപടി നൽകുന്നത്, എന്റെ ഭാവി പ്രോജക്റ്റുകൾ അപകടത്തിലാകാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ മറുപടി നൽകുന്നത്.”
കഴിഞ്ഞ ദിവസമായിരുന്നു അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി ഷങ്കർ അറിയിച്ചത്. ‘ഒഫിഷ്യല്‍ അഡാപ്റ്റേഷനിൽ’ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. രൺവീർ സിങ്ങാണ് ചിത്രത്തിൽ നായകനായി എത്തുക.
ഈ വാർത്തയ്ക്ക് തൊട്ടുപിന്നാലെ തന്നെ തമിഴിൽ അന്യൻ നിർമ്മിച്ച അസ്കർ രവിചന്ദ്രൻ റീമേക്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുമെന്ന് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരുന്നു. ചിത്രത്തിന്റെ റൈറ്റ്സ് തന്റെ കൈവശം ആണെന്നും പകർപ്പവകാശം ആർക്കും താൻ നൽകിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രവിചന്ദ്രന്റെ പ്രസ്താവന
അന്ന്യന് ഹിന്ദിയിലേക്ക് താങ്കള്‍ റിമേക്ക് ചെയ്യാന്‍ തീരുമാനിച്ചു എന്നത് ഞെട്ടലോടെയാണ് ഞാന്‍ അറിയുന്നത്. ഞാനാണ് അന്ന്യന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. രചയ്താവ് സുജാതയില്‍ നിന്നും കഥയുടെ പൂര്‍ണ്ണ അവകാശം ഞാന്‍ വാങ്ങിയതായിരുന്നു. അതുമായി സംബന്ധിച്ച വിവരങ്ങളും രേഖകളും എന്റെ കൈവശമുണ്ട്. അതിനാല്‍ ഞാനാണ് ഈ കഥയുടെ പൂര്‍ണ്ണ അവകാശി. അതിനാല്‍ അന്ന്യന്റെ ഏത് രീതിയിലുള്ള റിമേക്കോ, അനുകരണമോ എന്റെ അറിവില്ലാതെ നടത്തിയാല്‍ അത് നിയമവിരുദ്ധമാണ്.
ബോയിസ് എന്ന നിങ്ങളുടെ ചിത്രം വിചാരിച്ച വിജയം കൈവരിക്കാത്തതില്‍ താങ്കള്‍ വളരെ വിഷമത്തിലായിരുന്നു. അന്ന് ഞാനാണ് അന്ന്യന് സംവിധാനം ചെയ്യാനുള്ള അവസരം താങ്കള്‍ക്ക് തന്നത്. അതിന് ശേഷമാണ് നിങ്ങള്‍ വീണ്ടും സംവിധായകന് എന്ന രീതിയില്‍ ഉയര്‍ന്ന് വന്നത്. ഇക്കാര്യങ്ങളെല്ലാം മറന്നതിന് പുറമെ നിങ്ങള്‍ എന്നെ പോലും അറിയിക്കാതെ സൂപ്പര്‍ ഹിറ്റായ എന്റെ അന്ന്യന് എന്ന ചിത്രത്തിന്റെ റിമേക്ക് ഹിന്ദിയിലേക്ക് നടത്താനായി തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു തരംതാണ പ്രവൃത്തി താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഇതിനോടകം ഹിന്ദി റിമേക്കിന്റെ എല്ലാ കാര്യങ്ങളും നിര്‍ത്തിവെക്കേണ്ടതാണ്.’
2005ൽ പുറത്തിറങ്ങിയ അന്യൻ തമിഴ്നാടിന് പുറമേ കേരളം ഉൾപ്പടെയുള്ള ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ തരംഗം സൃഷ്ടിച്ചിരുന്നു .ഷങ്കറിന്റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് സുജാത ആയിരുന്നു.
about annyan movie
