Malayalam
ബിഗ് ബോസ് വീട്ടിലെ എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്; പ്രവചനവുമായി ബിഗ് ബോസ് ഫെയിം ദയ അശ്വതി!
ബിഗ് ബോസ് വീട്ടിലെ എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്; പ്രവചനവുമായി ബിഗ് ബോസ് ഫെയിം ദയ അശ്വതി!
ബിഗ് ബോസ് രണ്ടാം സീസണില്‍ അവസാനം വരെ മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദയ അശ്വതി. സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമായിരുന്നു ദയ ബിഗ് ബോസില്‍ എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ ഷോയിലെത്തിയ ദയക്ക് ബിഗ് ബോസ് അവസാനിക്കുന്നത് വരെ ഷോയില്‍ നില്ക്കാന് സാധിച്ചു. ബിഗ് ബോസിൽ നിന്നിറങ്ങിയ ദയ അശ്വതി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായി.
തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം അറിയിച്ചുമെല്ലാം ബിഗ് ബോസ് താരം എത്താറുണ്ട്. മൂന്നാം സീസണ് തുടങ്ങിയതുമുതല്‍ തന്റെ ഇഷ്ട മല്സരാര്ത്ഥിയെ കുറിച്ച് മനസുതുറന്നെല്ലാം ദയ അശ്വതി മുന്‍പ് എത്തിയിരുന്നു. ഫിറോസ് സജ്ന ദമ്പതികളെയാണ് തനിക്ക് സീസണ് 3യില്‍ കൂടുതല്‍ ഇഷ്ടമെന്നാണ് അടുത്തിടെ ദയ പറയുകയുണ്ടായത്.
മുഖത്തുനോക്കി കാര്യങ്ങള്‍ പറയേണ്ടവരോട് പറയേണ്ട പോലെ ഒളിവും മറവുമില്ലാതെ പറയും, ആരോടും വ്യക്തി വൈരാഗ്യം കാത്തുസൂക്ഷിച്ച് നടക്കാറില്ല, സജ്നയും ഫിറോസും വന്നതില്‍ പിന്നെയാണ് വീടിനകത്ത് ഒരു ചലനമുണ്ടായത് എന്നും ദയ അശ്വതി പറഞ്ഞിരുന്നു. അതേസമയം പൊളി ഫിറോസിന്റെയും സജ്നയുടെയും പുറത്താവലിന് പിന്നാലെ ബിഗ് ബോസ് ഷോയില്‍ ഇനി നടക്കാവുന്ന രണ്ട് കാര്യങ്ങള്‍ പ്രവചിച്ച് ദയ അശ്വതി സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയിരുന്നു.
കഴിഞ്ഞ സീസണ് പോലെ കൊറോണ കാരണം ഷോ നിര്‍ത്തിവെക്കാം, അല്ലെങ്കില്‍ മണിക്കുട്ടന് ഫ്ളാറ്റ് എന്നാണ് ദയ അശ്വതി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ദയ അശ്വതിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അതേസമയം പൊളി ഫിറോസിന്റെ പുറത്താവലിന് പിന്നാലെ ബിഗ് ബോസിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
സ്ത്രീകള്‍ക്കെതിരെ ബ്ലാക്ക്മെയിലിംഗ് നടത്തുന്ന ആളെ പുറത്താക്കിയത് നന്നായെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാൽ, ഒരു ചാന്‍സ് കൂടി കൊടുക്കാമായിരുന്നു എന്ന് പറഞ്ഞും ബിഗ് ബോസ് ആരാധകര്‍ എത്തി. ബിഗ് ബോസില്‍ എത്തിയതുമുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന മല്‍സരാര്‍ത്ഥി ആയിരുന്നു ഫിറോസ് സജ്ന. ഇവരുടെ വരവോടെയാണ് ബിഗ് ബോസ് വീട് ഒന്നൂകൂടി ഉണര്‍ന്നതെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.
വേറിട്ട ഗെയിം പ്ലാനാണ് ഇരുവരും ഷോയില്‍ നടപ്പിലാക്കിയത്. എന്നാല്‍ പലരുടെയും പേഴ്സണല്‍ കാര്യങ്ങള്‍ ഷോയില്‍ എടുത്തിട്ടത് ദമ്പതികള്‍ക്ക് തിരിച്ചടിയായി. അത്രയും നാള് സഹമല്‍സരാര്‍ത്ഥികളോട് കാണിച്ച കാര്യങ്ങള്‍ക്കെല്ലാം ഫിറോസിന് എല്ലാവരും ചേര്‍ന്ന് മറുപടി കൊടുക്കുകയായിരുന്നു. ബിഗ് ബോസിന്റെ 59ാം എപ്പിസോഡിലാണ് ഫിറോസും സജ്നയും പുറത്തായത്.
ഫിറോസിനെയും സജ്നയെയും കുറിച്ച് മല്‍സരാര്‍ത്ഥികള്‍ എല്ലാം സംസാരിച്ചിരുന്നു. അതേസമയം സജ്നയ്ക്കും ഫിറോസിനും സംസാരിക്കാന്‍ ലാലേട്ടന് അനുവാദം കൊടുത്തില്ല. സജ്ന എന്തോ പറയാന്‍ വന്ന സമയത്ത് കഴിഞ്ഞു എന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയായിരുന്നു. ഈ രീതിയോട് പലരും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
about bigg boss
