Malayalam
മൃദുല യുവകൃഷ്ണ പ്രണയകഥ ; വീട്ടില്‍ പോയി അച്ഛനോട് മകളെ ഇഷ്ടമാണെന്ന് പറഞ്ഞിറങ്ങി; പിന്നെ സംഭവിച്ചത്!
മൃദുല യുവകൃഷ്ണ പ്രണയകഥ ; വീട്ടില്‍ പോയി അച്ഛനോട് മകളെ ഇഷ്ടമാണെന്ന് പറഞ്ഞിറങ്ങി; പിന്നെ സംഭവിച്ചത്!
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് യുവ കൃഷ്ണയും മൃദുലയും. യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി കുടുംബപ്രേക്ഷകർ ഒന്നടംഗം. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്ന് ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. ഈ മാസങ്ങളില്‍ വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് താരങ്ങള്‍. ഇപ്പോഴിതാ മൃദുലയ്ക്കൊപ്പം വിഷു ആഘോഷിച്ച വാർത്തയാണ് യുവകൃഷ്ണയുടേതായി പുറത്തുവരുന്നത് .
ഇരുവരും ഒന്നിച്ച് നില്ക്കുന്ന ചിത്രമാണ് വിഷുദിനത്തില്‍ പങ്കുവെച്ചത്. മാത്രമല്ല ഭാവി വധുവിനെ കുറിച്ചും വീട്ടില്‍ ആദ്യമായി പ്രണയം പറഞ്ഞതിനെ കുറിച്ചുമൊക്കെ വാചാലനായിരിക്കുകയാണ് യുവ ഇപ്പോള്‍. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെയാണ് യുവ മനസ് തുറന്നത്.
ആദ്യമായി ഐ ലവ് യൂ എന്ന് പറഞ്ഞത് ഞാനാണ്. രേഖ ചേച്ചിയുടെ ബെര്‍ത്ത് ഡേ സെലിബ്രഷന്‍ നടക്കുകയായിരുന്നു. ആ സമയത്ത് നിനക്ക് മൃദുലയെ ഒന്ന് നോക്കിക്കൂടേ എന്ന് ചേച്ചി ചോദിച്ചിരുന്നു. ഒരു വര്‍ഷത്തെ പരിചയം എനിക്ക് മൃദുലയോട് ഉണ്ടായിരുന്നു. അന്നൊക്കെ പരിചയം ഉണ്ടെന്നേയുള്ളു. പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. രേഖ ചേച്ചി എന്തേലും പറഞ്ഞിരുന്നോന്ന് മൃദുല എന്നോട് ചോദിച്ചു. വീട്ടുകാരെല്ലാം ഓക്കെ പറയുകയാണെങ്കില്‍ നോക്കാമെന്ന് പറഞ്ഞു. വീട്ടുകാര്‍ ഓക്കെ അല്ലാത്ത കുറേ പ്രേമങ്ങളൊക്കെ പൊട്ടി പോയിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യം വീട്ടില്‍ പറഞ്ഞതെന്ന് യുവ പറയുന്നു.
കുടുംബമാണ് പ്രധാനപ്പെട്ടത്. കുടുംബം ഉപേക്ഷിച്ച് പ്രണയത്തിലേക്ക് പോവാനൊന്നും താല്പര്യമില്ല. ആദ്യമായി മൃദുലയ്ക്ക് വാങ്ങി കൊടുത്തത് ഡയറി മില്‍ക്ക് ആണ്. അവളെ ഒരു കുഞ്ഞിനെ പോലെയാണ് ഞാന്‍ നോക്കി കൊണ്ടിരിക്കുന്നത്. ഡയറി മില്‍ക്ക് ഭയങ്കര ഇഷ്ടമാണ്. കുറേ നാള് ഞാന്‍ കൊടുത്തത് കൊണ്ട് നടന്നിരുന്നു. അടുത്തിടെയാണ് വിശന്നപ്പോള്‍ അതെടുത്ത് കഴിച്ചത്. അക്കാര്യം എന്നെ വിളിച്ച് പറയുകയും ചെയ്തു. മൃദുല എനിക്ക് ആദ്യം വാങ്ങി തന്നത് ഒരു ടീഷര്‍ട്ടാണ്.
ആദ്യം മൃദുലയുടെ വീട്ടില്‍ പോയി അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു. ഒരു ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയതിന് ശേഷം അവളെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണ് ഞാന്‍. അച്ഛനോടും അമ്മയോടും കാര്യം സൂചിപ്പിച്ചാല്‍ നല്ലതാണെന്ന് മൃദുല പറഞ്ഞു. ഇപ്പോഴെ വേണോ എന്ന് ചോദിച്ചപ്പോള്‍ ഒന്ന് സംസാരിക്കാന്‍ പറഞ്ഞു. അന്നാണ് ആദ്യമായി വീട്ടില്‍ പോവുന്നത്. അവിടെ എല്ലാവരെയും കണ്ടു, സംസാരിച്ചു, കാപ്പിയൊക്കെ കുടിച്ചു. വീട്ടുകാര്‍ എന്ത് വിചാരിക്കുമെന്ന് കരുതി പറയാന്‍ ഞാന്‍ മടിച്ചു.
യാത്ര പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി, വാതിലിന്റെ അടുത്ത് എത്തിയപ്പോള്‍ അച്ഛാ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ മോനെ ഇരിക്കൂ എന്നായി അച്ഛന്. ഇല്ല പോയിട്ട് തിരക്കുണ്ട്, മൃദുലയെ എനിക്ക് ഇഷ്ടമാണ്. കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. അഭിപ്രായം എന്താണെങ്കിലും എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് സൂചിപ്പിച്ച് വേഗം ഇറങ്ങി. അവര്‍ തമ്മില്‍ പരസ്പരം നോക്കി നില്ക്കുന്ന സമയത്താണ് ഞാന്‍ അവിടെ നിന്ന് കാര്യം പറഞ്ഞ് രക്ഷപ്പെട്ടതെന്നും യുവ പറയുന്നു.
about yuva krishna
