Malayalam
പുതിയ അതിഥിയെ വരവേൽക്കാൻ സ്വാമി അയ്യപ്പനിലെ താരം!
പുതിയ അതിഥിയെ വരവേൽക്കാൻ സ്വാമി അയ്യപ്പനിലെ താരം!
വർഷങ്ങൾ പിന്നിടുമ്പോഴും ദൈവീകമുള്ള ആ മുഖം മലയാളികൾ ഇന്നും ഓർക്കുകയാണ്. സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലെ അയ്യപ്പനായി എത്തിയ കൗശിക് ബാബു. പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും മലയാളികളുടെ മനസ്സിൽ അയ്യപ്പന്റെ രൂപത്തിലാണ് ഇപ്പോഴും കൗശിക് ബാബു ഉള്ളത്.
സ്വാമി അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ഇപ്പോഴും കൗശിക്കിക്കിന്റേത്. നല്ല വിടർന്ന വലിയ കണ്ണുകളും, വട്ട മുഖവും, ചുരുളൻ മുടിയും ഒക്കെയായി കുറച്ചു നാളുകൾക്ക് മുൻപ് വരെ സ്‌ക്രീനിൽ തെളിഞ്ഞു നിന്ന കൗശിക് ബാബു എന്ന നടൻ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറയുകയാണ്.
താനും ഭാര്യയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിൽ ആണെന്ന് ഭവ്യയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൗശിക് സൂചിപ്പിച്ചു. 2019 ൽ ആയിരുന്നു കൗശിക്- ഭവ്യ വിവാഹം നടക്കുന്നത്. ചെന്നൈ സ്വദേശിനിയാണ് കൗശിക്കിന്റെ ഭാര്യ രത്ന ഭവ്യ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഏറെ വൈറലായിരുന്നു.
അഭിനയത്തില്‍ മാത്രമല്ല മികച്ച നർത്തകൻ കൂടിയായ കൗശിക് സ്വാമി അയ്യപ്പന് ശേഷം 2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ പിന്നീട് മലയാള മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞ കൗശിക് പിന്നീട് തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി.
ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തില്‍ ബിരുദാനനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്.
about koushik babu
