Malayalam
സൂര്യയുടെയും മണിക്കുട്ടന്റെയും കല്യാണം! മണികുട്ടന്റെ മാതാപിതാക്കളുടെ ആ ഉത്തരം ഞെട്ടിച്ചു! ഇതുവരെ കല്യാണം കഴിക്കാത്തതിന് പിന്നിൽ; മാതാപിതാക്കളുടെ വെളിപ്പെടുത്തൽ
സൂര്യയുടെയും മണിക്കുട്ടന്റെയും കല്യാണം! മണികുട്ടന്റെ മാതാപിതാക്കളുടെ ആ ഉത്തരം ഞെട്ടിച്ചു! ഇതുവരെ കല്യാണം കഴിക്കാത്തതിന് പിന്നിൽ; മാതാപിതാക്കളുടെ വെളിപ്പെടുത്തൽ
പേളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയത്തിന് ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയം ഉണ്ടാവാന്‍ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ഈ സീസണില്‍ മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞ് രംഗത്ത് വന്നത് സൂര്യ ആയിരുന്നു.
നോമിനേഷനിൽ എത്തിയ ഒരാഴ്ച സൂര്യ പുറത്താകും എന്ന് സോഷ്യൽ മീഡിയ വരെ പ്രവചിച്ച സമയത്താണ് സൂര്യ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയത്. ആദ്യം ബിഗ് ബോസിനോട് പോലും പറയില്ലെന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ സൂര്യയുടെ പ്രണയം മണികുട്ടനോടാണെന്ന് ബിഗ് ബോസ് ഹൗസിൽ ഉള്ളവർ പോലും പറഞ്ഞു തുടങ്ങി.
അതോടെ സോഷ്യൽ മീഡിയയിൽ സൂര്യയുടെ പ്രണയം ഏറെ ചർച്ചയാവുകയായിരുന്നു . തുടക്കം മുതൽ സൂര്യയുടെ പ്രണയണം പിടിച്ചുനിൽക്കാനുള്ള അടവായിട്ടാണ് പ്രേക്ഷകരും വിലയിരുത്തിയിരുന്നത്. മണികുട്ടനും സൂര്യയുടെ പ്രണയത്തെ സംശയിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ സൂര്യ കരഞ്ഞോണ്ട് വരുന്നത് മകന് നാണക്കേട് ഉണ്ടാക്കുമെന്ന് പറയുകയാണ് മണിക്കുട്ടന്റെ പപ്പയും അമ്മയും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും സൂര്യയുടെ പ്രണയം എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുള്ള കാര്യവും മാതാപിക്കള്‍ പറയുന്നത്.
‘മൂന്ന് വയസില്‍ ആരും പഠിപ്പിക്കാതെ പള്ളിയിലെ സ്റ്റേജില്‍ കയറി ഹിന്ദി പാട്ടിന് ഡാന്‍സ് കളിച്ചിട്ടുള്ള ആളാണ് മണിക്കുട്ടന്‍. അങ്ങനെയാണ് അവന്റെ തുടക്കം. പിന്നീട് ജില്ലയിലും സംസ്ഥാന മത്സരങ്ങളിലുമൊക്കെ പങ്കെടുത്തു. മോണോആക്ട്, ക്ലാസിക്കല്‍-ബ്രേക്ക് ഡാന്‍സ്, മിമിക്രി, പാട്ട് എന്നിങ്ങനെ കഴിവുകള്‍ നിരവധിയാണ്.
ഏറ്റവും കൂടുതല്‍ വിഷമം തോന്നിയത് സൂര്യയുടെ പ്രശ്‌നമാണെന്നാണ് മണിക്കുട്ടന്റെ അമ്മ പറയുന്നത്. അവള്‍ക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ?
ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടന്‍ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു.
പെണ്‍കുട്ടികളെ കമന്റ് അടിക്കുകയോ അവരോട് പ്രശ്‌നത്തിന് പോവുകയോ ഒന്നും ചെയ്തിട്ടില്ല. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. ഇവിടെ പരിസവരവാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് അങ്ങനൊരു കാര്യം പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു.സൂര്യയോട് തീര്‍ത്ത് പറയാത്തത് അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും.
ഡിംപല്‍, റിതു, സന്ധ്യ തുടങ്ങിയവരോടൊക്കെ എന്ത് സ്‌നേഹമായിട്ടാണ് പെരുമാറുന്നത്. അതുപോലെയേ ഈ കുട്ടിയെയും കണ്ടിട്ടുണ്ടാവുകയുള്ളു. പിന്നെ എടുത്തടിച്ച് പറഞ്ഞാല്‍ അവള്‍ വിഷമിച്ചാലോ എന്ന് കരുതിയാവും പറയാത്തത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ.
സിനിമയും അഭിനയവും അവന്റെ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു. പുറത്ത് വന്ന് കഴിഞ്ഞ് ആളുകളെ അവന് ഫേസ് ചെയ്യേണ്ടത് ആണല്ലോ. ഈ കുട്ടി ഇനി വേറെ വല്ലോം ആയാല്‍ അതും ഇവന്റെ തലയില്‍ ആവും. അതൊക്കെ ഞങ്ങള്‍ക്കും ഭയങ്കര വിഷമമാണ്. സ്വന്തമായി വീടില്ല, അത് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. പതിനഞ്ച് വര്‍ഷമായി മകന്‍ സിനിമയിലെത്തിയിട്ട്. അന്നൊന്നും ഇല്ലാത്ത ഇഷ്ടം ഈ കളിയില്‍ വന്ന് പറയുമ്പോള്‍ അതൊക്കെ മണിക്കുട്ടന് തന്നെ വലിയ നാണക്കേടാണ്. അവന്‍ ഓരോന്ന് ആലോചിച്ച് ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ദുഃഖം തോന്നാറുണ്ട്. അവന്റെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കുമൊക്കെ ഇതേ അഭിപ്രായമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്
മണിക്കുട്ടനും സൂര്യയ്ക്കും ഒരുപോലെ ഇഷ്ടമാണെങ്കില്‍ മാതാപിതാക്കളുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് പുറത്തിറങ്ങി കഴിഞ്ഞ് ആലോചിക്കാവുന്നതാണ്. സമയം ഉണ്ടല്ലോ, അതിനകത്ത് വെച്ച് തന്നെ കെട്ടിച്ച് വിടണമെന്നില്ലല്ലോ. ദൈവത്തിന്റെ നിശ്ചയം എന്താണെങ്കിലും അത് നടക്കുമെന്നാണ് ഇരുവരും പറയുന്നത്
അതെ സമയം തന്നെ സൂര്യയുടെ പ്രണയത്തെക്കുറിച്ച് സൂര്യയുടെ മാതാപിതാക്കൾ തുറന്ന് പറഞ്ഞ്ഞിരുന്നു. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിലാണ് സൂര്യയുടെ മാതാപിതാക്കൾ മനസ്സ് തുറന്നത്. ബിഗ് ബോസിലെ എന്ത് കാര്യമാണ് ഏറെ വേദനിപ്പിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ആദ്യം തന്നെ സൂര്യയുടെ അമ്മ പറഞ്ഞത് മണിക്കുട്ടന്റെ പേരായിരുന്നു.
മണിക്കുട്ടനെ ഇഷ്ട്ടമാണോ എന്ന ചോദ്യത്തിനും അമ്മയ്ക്കും അച്ഛനും മറുപടി ഉണ്ടായിരുന്നു. വളരെ നല്ല സ്വഭാവമാണെന്നും ഒരുപാടിഷ്ടമാണ്. എന്നാൽ പ്രണയം സത്യമാണെങ്കിൽ വിവാഹം നടത്താൻ തയ്യാറാണെനന്നായിരുന്നു അവർ പറഞ്ഞത്
