Connect with us

ആ ദുരന്ത മരം വീണു! ഇനി മണിക്കുട്ടനോ കിടിലമോ? അതോ പുതിയ ആ വ്യക്തിയോ?

Malayalam

ആ ദുരന്ത മരം വീണു! ഇനി മണിക്കുട്ടനോ കിടിലമോ? അതോ പുതിയ ആ വ്യക്തിയോ?

ആ ദുരന്ത മരം വീണു! ഇനി മണിക്കുട്ടനോ കിടിലമോ? അതോ പുതിയ ആ വ്യക്തിയോ?

ബിഗ് ബോസ് സീസൺ ത്രീയുടെ ഒരു നിർണ്ണായക എപ്പിസോഡാണ് കടന്നുപോയത്. പ്രേക്ഷകർ ഏറെ ആഗ്രഹിച്ച എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എപ്പിസോഡ്. തുടക്കം മുതൽ ബിഗ് ബോസ് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ച പൊളി ഫിറോസ് അഥവാ ഡേൻഞ്ചോറാസ് ഫിറോസ് എന്ന ഫിറോസ് ഖാനും സജ്‌ന ഫിറോസും പുറത്തായിരിക്കുകയാണ്.

ഒരു ചെറിയ സന്തോഷം പങ്കുവെക്കാം, കുറച്ചുമുമ്പ് ഇനി ആരൊക്കെ ബിഗ് ബോസ് ഷോ കാണും എന്ന ചോദ്യത്തിന് വന്നതെല്ലാം പോസിറ്റീവ് റെസ്പോൺസ് ആണ്. അതായത് ഫിറോസും സജ്നയും കാരണം ബിഗ് ബോസ് ഷോ കാണൽ നിർത്തിയവർ ഒക്കെ ഇനി കണ്ടുതുടങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി കുടുംബത്തോടൊപ്പം കാണുമെന്നും ഇനി സമാധാനത്തോടെ കാണുമെന്നും ഒക്കെ കമ്മെന്റുണ്ട്.

സോഷ്യൽ മീഡിയ മൊത്തത്തിൽ പരിശോധിച്ചപ്പോഴും വളരെ നല്ല കമ്മെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് . ഫിറോസ് സജ്‌ന വളരെ മോശം പ്രകടനമാണ് അവസാന ദിവസങ്ങളിൽ കാണിച്ചത്. ഏതായാലും അതിനെ പ്രെസ്‌ജകരും ഉൾക്കൊണ്ടു.

ഇപ്പോൾ പറയാൻ അതായത് കമന്റുകൾ എടുത്തുപറഞ്ഞത്,വേറൊന്നും കൊണ്ടല്ല. പൊതുവെ കണ്ടുവരുന്ന ഒരു രീതിയുണ്ട്. ഒരാളെ അല്പം വൈറലാക്കാൻ പാകത്തിന് കിട്ടിയാൽ, അയാളെ എടുത്തങ്ങ് പോക്കും . പിന്നെ അയാളാണ് ഒപ്പീനിയൻ ലീഡർ. അയാൾ എന്ത് പറയുന്നോ അത് അതുപോലെ വിശ്വസിക്കും.. അതുപോലെ അനുസരിക്കും..

ഇതിപ്പോൾ ഒരു റിയലിറ്റി ഷോ ആണ് . അതുകൊണ്ട് ഈ പറയുന്നതിന് പ്രസക്തി ഇല്ലന്ന് കരുതരുത്. ഇപ്പോൾ ഉദാഹരണത്തിന് രാഷ്ട്രീയത്തിൽ എപ്പോഴെങ്കിലും ഒരു നല്ല വാക്കോ പ്രസ്താവനയോ ഒരു നേതാവ് പറഞ്ഞാൽ പിന്നെ അങ്ങോട്ട് ആ നേതാവ് പറയുന്നതൊക്കെ പൊക്കിപ്പിടിക്കാറുള്ള സമൂഹമാണ് നമ്മുടേത്.

നമുക്ക് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ട.. ബിഗ് ബോസിലേക്ക് തന്നെ തിരിച്ചുവരാം.. അപ്പോൾ ഇവിടെ ഇനി ആരൊക്കെ..! ഒരു ഫിറോസ് പോയെങ്കിലും മറ്റൊരു ഫിറോസ് ഉണ്ട്. സൈലന്റ് ആയിട്ട് നന്മ മരംകളിച്ച് കിടിലമായി പിടിച്ചു നിൽക്കുന്ന കിടിലം ഫിറോസ്. ഏറ്റവുകൂടുതൽ ആരാധകരുള്ള മണിക്കുട്ടൻ…

ഒപ്പം തുടക്കം മുതൽ ജന ഹൃദയങ്ങളിൽ കയറിക്കൂടിയ ഡിമ്പൽ ഭാൽ, പിന്നെ തുടക്കം തിളങ്ങിയില്ലങ്കിലും പൊളി ഫിറോസിനെ വരെ മുട്ടുകുത്തിക്കാൻ കഴിവുണ്ടെന്ന് കാണിച്ചുതന്ന സായി വിഷ്ണു. പിന്നെ ഒരു പടിയിറക്കത്തിന് ശേഷം പത്ത് മടങ് ശക്തിയോടെ തിരിച്ചു കയറി എന്ന് വധിക്കുന്ന രമ്യ പണിക്കർ. ഒപ്പത്തിനൊപ്പം നിൽക്കുന്ന റിതു , റംസാൻ, സൂര്യ , അഡോണി, സന്ധ്യ, നോബി.

ഇനി പ്രേക്ഷകർ ഉറ്റു നോക്കുന്നത് പുതിയ കളികൾ കാണാനാണ്. ബിധ്ഗ് ബോസ് സീസൺ ത്രീ തുടങ്ങിയപ്പോഴുള്ള പ്രേക്ഷക പ്രതികരണം ഓർത്തെടുത്താൽ, ഇതെന്തോന്ന് ഷോ.. എല്ലാവരും ഉറക്കമാണല്ലോ.. എന്നൊക്കെയായിരുന്നു, ആ സമയം പൊളി ഫിറോസും സജ്നയും വീട്ടിൽ കൽ കുത്തിയിട്ടില്ല.

എന്നാൽ അവർ വന്നതിനു ശേഷം മറ്റുള്ളവർക്കും സ്ക്രീൻ സ്പേസ് കിട്ടി അവരും നല്ലപോലെ കണ്ടന്റ് ഉണ്ടാക്കി. അതേസമയം കുടുംബ പ്രേക്ഷകർക്ക് ദോഷമാകുന്ന കണ്ടന്റ് ആയതോടെ അവരെ ലാലേട്ടൻ ഗെറ്റ് ഔട്ട് അടിക്കുകയും ചെയ്തു. എന്നാൽ ഇനി ഷോയുടെ ഗതി എന്താകും എന്നാണ് പ്രേക്ഷകരും കാണാൻ കത്തിയിരിക്കുന്നത്.

ഷോയിൽ വന്ന ആദ്യ നാളുകളിൽ തന്നെ തന്റെ എതിരാളി മണിക്കുട്ടനാണ് എന്ന് പ്രഖ്യാപിച്ച കിടിലം ഫിറോസ് ആകുമോ ഇനി ബിഗ് ബോസ് വീടിന്റെ ഭരണം ഏറ്റെടുക്കുക… ? അതോ വീണ്ടും വീട് ശോകമാകുമ്പോൾ പുതിയ വൈൽഡ് കാർഡ് എൻട്രി വരുമോ? സായിയോയും റംസാനും ഡിമ്പലുമൊക്കെ ഇനി എന്ത് പറഞ്ഞാകും വഴക്കിടുക.

പൊളി ഫിറോസ് പോകും മുന്നേ രമ്യയെ കുറിച്ച് അനൂപിന്റെ ചെവിയിൽ പറഞ്ഞത് അവിടെ സംസാര വിഷയമാകുമോ? ഇങ്ങനെ നിരവധി ചോദ്യചിഹ്നങ്ങൾ മുന്നിലേക്കിട്ടുതന്നിട്ടാണ് പെട്ടെന്നൊരു ദിവസം പൊളി ഫിറോസും സജ്നയും പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇനിയുള്ള ബിഗ് ബോസ് പ്രതികരണമാകും ഹൈലൈറ്റ്…

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top