Malayalam
വർഷങ്ങൾക്ക് ശേഷം ആ സന്തോഷ വാർത്തയുമായി ആന്‍ അഗസ്റ്റിൻ; ആശംസയുമായി ആരാധകർ
വർഷങ്ങൾക്ക് ശേഷം ആ സന്തോഷ വാർത്തയുമായി ആന്‍ അഗസ്റ്റിൻ; ആശംസയുമായി ആരാധകർ
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ആന്‍ അഗസ്റ്റിൻ. 2014ലാണ് സിനിമാട്ടോഗ്രാഫര്‍ ജോമോന് ടി ജോണുമായി ആന്‍ അഗസ്റ്റിന്റെ വിവാഹം നടക്കുന്നത്
പ്രണയവിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തോടെ സിനിമയില്‍ സജീവമായിരുന്ന ആന്‍ അഗസ്റ്റിന് അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹമോചിതരായത്. വിവാഹമോചനത്തെ കുറിച്ച് രണ്ടാളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്.
എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കകാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.
ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോ റിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ നിര്‍മിക്കുന്നത്. 2017ല്‍ റിലീസായ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍ അഗസ്റ്റിന് ഒടുവില്‍ അഭിനയിച്ചത്.
