ജാഡ കാരണമാവും പല സിനിമാക്കാരും ആളുകളുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാത്തത്…കമന്റുകള്‍ക്ക് മറുപടി പറയുന്നത് എന്തോ ഒരു മോശം കാര്യമാണെന്നാണ് ചില സിനിമാക്കാര് ധരിച്ചുവെച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഒമര്‍ ലുലു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുമായി പ്രേക്ഷകരോട് നേരിട്ട് സംവദിക്കാറുള്ള ഒമര്‍ ഒരാള്‍ പ്രൊഫൈലില്‍ വന്നു സ്ഥിരമായി ചീത്ത വിളിച്ചാല്‍ തിരിച്ചു വിളിക്കേണ്ടി വരുമെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു ഇപ്പോഴിതാ സംവിധായകന് ഒമര്‍ ലുലു ആരാധകരോട് ഫെയ്സ്ബുക്കില്‍ സംവദിക്കുന്നതിനെ കുറിച്ച് പറയുന്നതിങ്ങനെ:
സിനിമാതാരങ്ങളെല്ലാം സ്വന്തം പേജുകള്‍ സ്ഥിരമായി പരിശോധിക്കുന്നവരാണ്. ഞാനും അത്തരക്കാരനാണ്. പേജില്‍ കമന്റു ചെയ്യുന്നവരോട് കൃത്യമായി മറുപടി പറയാറുണ്ട്. സൗഹൃദം പങ്കുവെയ്ക്കാറുണ്ട്. കമന്റുകള്‍ക്ക് മറുപടി പറയുന്നത് എന്തോ ഒരു മോശം കാര്യമാണെന്നു ചില സിനിമാക്കാര് ധരിച്ചുവെച്ചിട്ടുണ്ട്.
എന്റെ വാഹനം ഓടിക്കുന്നതു സുഹൃത്തുക്കളാണ്. ഈ യാത്രാ സമയങ്ങളിലെല്ലാം ഞാന്‍ സമൂഹ മാധ്യമങ്ങളിലാകും. ആ സമയങ്ങളിലാണ് ഞാന്‍ കമന്റുകള്‍ക്കു മറുപടി നല്‍കാറ്. ജാഡ കാരണമാവും പല സിനിമാക്കാരും ആളുകളുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാത്തത്. അഭിനേതാക്കളില്‍ പലരും ഷൂട്ടിന്റെ ഇടവേളകളില്‍ നല്ലൊരു സമയവും കാരവാനിലാവും. ഈ സമയത്ത് ഇവരൊക്കെ ആരാധകരുടെ മെസേജുകള്‍ വായിക്കുന്നവരുമാണ്. പക്ഷേ കമന്റിട്ടാല്‍ എന്തോ മോശമാണെന്ന ധാരണ കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...