Malayalam
ഫിറോസിന്റെ ലക്ഷ്യം അത് മാത്രമാണ്, എനിയ്ക്ക് ഉറപ്പുണ്ട് ഞങ്ങൾക്ക് അവനെ നന്നായി അറിയാം ! സൂര്യയുടെ മാതാപിതാക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഫിറോസിന്റെ ലക്ഷ്യം അത് മാത്രമാണ്, എനിയ്ക്ക് ഉറപ്പുണ്ട് ഞങ്ങൾക്ക് അവനെ നന്നായി അറിയാം ! സൂര്യയുടെ മാതാപിതാക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസ് മൂന്നാം സീസണില്‍ പൊതുവെ സൈലന്റായിട്ടുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. മറ്റു മല്‍സരാര്‍ത്ഥികളെ അപേക്ഷിച്ച് സംസാരം കുറവാണ് സൂര്യയ്ക്ക്.
ഷോയുടെ തുടക്കത്തില്‍ കൂടുതല്‍ ഇമോഷണലായി സൂര്യയെ കാണപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മികച്ച ഗെയിമാണ് സൂര്യ കാഴ്ചവെച്ചത്. നോമിനേഷനിൽ എത്തിയ ഒരാഴ്ച സൂര്യ പുറത്താകും എന്ന് സോഷ്യൽ മീഡിയ വരെ പ്രവചിച്ച സമയത്താണ് സൂര്യ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തുന്നത്.
ആദ്യം ബിഗ് ബോസിനോട് പോലും പറയില്ലെന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ സൂര്യയുടെ പ്രണയം മണികുട്ടനോടാണെന്ന് ബിഗ് ബോസ് ഹൗസിൽ ഉള്ളവർ പോലും പറഞ്ഞു തുടങ്ങി.
അതോടെ സോഷ്യൽ മീഡിയയിൽ സൂര്യയുടെ പ്രണയം ഏറെ ചർച്ചയാവുകയായിരുന്നു . തുടക്കം മുതൽ സൂര്യയുടെ പ്രണയണം പിടിച്ചുനിൽക്കാനുള്ള അടവായിട്ടാണ് പ്രേക്ഷകരും വിലയിരുത്തിയിരുന്നത്. മണികുട്ടനും സൂര്യയുടെ പ്രണയത്തെ സംശയിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സൂര്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സജ്‌ന രംഗത്ത് എത്തിയിരുന്നു. ഗെയിമിന് വേണ്ടി എന്ത് ചെയ്യണമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തിയാണെന്നും സൂര്യ ഫേക്കാണെന്നുമായിരുന്നു സജ്‌ന പറഞ്ഞത് കൂടാതെ സൂര്യയുടെ വസ്ത്രധാരണത്തെ കുറിച്ചും സജ്‌ന വിമര്‍ശിച്ചിരുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ പുറത്തുധരിക്കാറുളള സൂര്യ ബിഗ് ബോസ് ഹൗസിനുളള നാടന്‍ വേഷങ്ങള്‍ മാത്രമാണ് ഇടാറുളളതെന്നായിരുന്നു സജ്‌ന പറഞ്ഞത്. എന്നാല്‍ എല്ലാം ഇടാറുണ്ടെന്നായിരുന്നു സൂര്യയുടെ മറുപടി. അധികം ഇടാതിരുന്നത് ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന പരിപാടിയായതുകൊണ്ടാണെന്നും സൂര്യ പറഞ്ഞു.
അതേസമയം സൂര്യയെ തകര്‍ക്കാനാണ് ഫിറോസ് ശ്രമിക്കുന്നതെന്ന് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യയുടെ അമ്മ പറയുകയാണ് . മണിക്കുട്ടന്‍ ഒരു സഹായമാണ് അവള്‍ക്ക്. പിന്നെ കിടിലന്‍ ഫിറോസ്.മണിക്കുട്ടന്‍ ഇവളെ ഒത്തിരി ആശ്വസിപ്പിക്കുന്നുണ്ട്. ഇവള്‍ക്ക് വിഷമം വരുമ്പോഴെല്ലാം. പിന്നെ കിടിലന്‍ ഫിറോസും. പിന്നെ പൊളി ഫിറോസ് കൂടെ ഡാന്‍സ് കളിച്ചതാ. ഞങ്ങള് എത്രനാള് കൂടെ ഉണ്ടായിരുന്നതാ എന്നിട്ടും തകര്‍ക്കാനല്ലെ നോക്കുന്നുളളൂ. പിന്നെ നോമിനേഷനില് അവളുടെ പേരും പറഞ്ഞു. നോമിനേഷന്‌റെ കാര്യമല്ല, ഇവളെ കാണുമ്പോ തന്നെ ഫേക്ക് ഫേക്ക് എന്ന് പറയുന്നു.
ഇപ്പോ നമ്മള് ഫേക്ക് അല്ലെങ്കില് നമ്മള് ഫേക്ക് ആണോ ഫേക്ക് ആണോ ആ ഒരു ചിന്ത നമുക്ക് വരുമെന്ന് സൂര്യയുടെ അമ്മ പറഞ്ഞു. അതേസമയം ബിഗ് ബോസ് ഫൈനില്‍ സൂര്യയ്ക്ക് പുറമെ മണിക്കുട്ടന്‍, കിടിലം ഫിറോസ് എന്നിവരെയും കാണാന്‍ ആഗ്രഹിക്കുന്നു എന്നും സൂര്യയുടെ അമ്മ പറഞ്ഞു. കാരണം രണ്ട് പേരും അവളെ എപ്പോഴും ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം നില്‍ക്കുന്നുണ്ട്.
ഡിംപലിനെയും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. തുടക്കത്തില്‍ ഡിംപല്‍ അവളെ സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും മിണ്ടാതെയായി. അതിന്‌റെ കാരണം എന്താണെന്നുളളത് ഒന്നും അറിയില്ലെന്നും അമ്മ പറയുന്നു
ഫിറോസ് ഖാനെ കുറിച്ചും സജ്‌നയെക്കുറിച്ചുമുള്ള അഭിപ്രായം ചോദിച്ചപ്പോൾ ഫിറോസ് ഖാൻ സൂര്യയുടെ നല്ല സുഹൃത്തായിരുന്നു എന്നും ഇരുവരും ഒന്നിച്ച് തില്ലാന തില്ലാന എന്ന സൂര്യ ടിവിയുടെ റിയാലിറ്റി ഷോയിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെന്നും അന്നൊക്കെ ഫിറോസ് ഖാൻ വളരെ നല്ല സ്വഭാവമായിരുന്നു എന്നായിരുന്നു സൂര്യയുടെ അമ്മ പറഞ്ഞത്. അതെ സമയം തന്നെ മണികുട്ടനോടുള്ള സൂര്യയുടെ പ്രണയത്തെ കുറിച്ചും മാതാപിതാക്കൾ പറയുകയുണ്ടായി
മണിക്കുട്ടന് സൂര്യയോട് പ്രണയമില്ലന്നും, പിന്നെന്തുകൊണ്ട് സൂര്യ ഇങ്ങനെ പെരുമാറുന്നു എന്നും അറിയില്ല. മറ്റുള്ളവർ ആശ്വസിപ്പിക്കാൻ വരുമ്പോൾ , ഇല്ല ഇതൊക്കെ ഗെയിം ആണ് എന്ന് പറയാറുണ്ട്. സൂര്യയുടെ ഈ പെരുമാറ്റത്തിൽ വിഷമമുള്ളതായി അമ്മ പറയുമ്പോൾ സൂര്യയുടെ പ്രണയത്തെ വെറും ഗെയിമിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്ന് സൂര്യയുടെ അച്ഛൻ പറഞ്ഞത് .
അതേസമയം ബിഗ് ബോസ് എവിക്ഷനില്‍ നിന്നും പലതവണ രക്ഷപ്പെട്ട മല്‍സരാര്‍ത്ഥിയാണ് സൂര്യ. മിക്ക നോമിനേഷനിലും സൂര്യയും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പത്തഞ്ചിലധികം ദിവസങ്ങള്‍ ഷോയില്‍ പിടിച്ചുനിന്നാണ് സൂര്യ മുന്നേറുന്നത്.
