Connect with us

എന്തൊരു അവസ്ഥ ആണിത്, ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോയെന്ന് കമന്റ്; കിണ്ണം കാണിച്ച മറുപടിയുമായി സാധിക

Malayalam

എന്തൊരു അവസ്ഥ ആണിത്, ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോയെന്ന് കമന്റ്; കിണ്ണം കാണിച്ച മറുപടിയുമായി സാധിക

എന്തൊരു അവസ്ഥ ആണിത്, ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോയെന്ന് കമന്റ്; കിണ്ണം കാണിച്ച മറുപടിയുമായി സാധിക

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. സൈബർ ഇടങ്ങളിലെ കുറ്റ കൃത്യങ്ങൾക്കെതിരെ എപ്പോഴും താരം ശബ്ദമുയർത്താറുണ്ട്.

ഇപ്പോഴിതാ സാധിക പുതിയൊരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ചുവന്ന നിറത്തലുള്ള ടീ ഷർട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന ചിത്രമാണ് സാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത മുഖഭാവത്തിലുള്ള ചിത്രങ്ങളുടെ കൊളാഷാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

നടിയുടെ പുതിയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നതും. നല്ല കമന്റിനോടൊപ്പം തന്നെ പതിവ് പോലെ മോശം കമന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്. മോശം കമന്റ് ഇട്ടവർക്ക് ഉഗ്രൻ മറുപടിയും താരം നൽകുന്നുണ്ട്.

‘എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ്. ഇതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. നഷ്ടം ഒന്നുമില്ലല്ലോ എല്ലാം എന്റെ ചെലവിലല്ലേ? കഷ്ടപ്പെട്ട് ഇവിടെ നിൽക്കണ്ട എന്നാണ് സാധിക നൽകിയ മറുപടി.

മറ്റൊരു ഉപഭോക്താവ് ചെസ്റ്റിലെ ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ എന്നൊരു കമെന്റാണ് നൽകിയത്. നോട്ടം ഒന്ന് മുകളിലോട്ട് മാറ്റി പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അപ്പോൾ മനസ്സിലാകും ടാറ്റു കാണിക്കാനല്ല കുറച്ച് എക്സപ്രഷൻ കാണിക്കാനാണ് ശ്രമിച്ചതെന്ന്, കഷ്ടം എന്നും നടി മറുപടി നൽകിയിട്ടുണ്ട്.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. സിനിമ, സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. നിലവിൽ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിൽ നടി എത്താറുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top