Malayalam
ബിഗ്ഗ് ബോസ് താരത്തിനെ ഇരയാക്കി ഹന്‍സിക!;വൈറലായി വീഡിയോ !
ബിഗ്ഗ് ബോസ് താരത്തിനെ ഇരയാക്കി ഹന്‍സിക!;വൈറലായി വീഡിയോ !
ബിഗ് ബോസ് ഷോ എല്ലാ ഭാഷയിലും എന്തിനേറെ രാജ്യത്തിന് പുറത്തും വലിയ ചർച്ചയാകാറുണ്ട്. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പും പിന്നീട് ഏഷ്യാനെറ്റിൽ വന്നിരുന്നു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ബോളിവുഡില്‍, ആയാലും, കോളിവുഡില്‍ ആയാലും ടോളിവുഡില്‍ ആയാലും സാന്റവുഡില്‍ ആയാലും മോളിവുഡില്‍ ആയാലും ബിഗ്ഗ് ബോസ് റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥികള്‍ പലപ്പോഴും ട്രോള്‍ വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും ഇരയാണ്.
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇതിനായി മാത്രം ഉള്ള ആള്‍ക്കാറുണ്ട്. എന്നാല്‍ ഒരു സെലിബ്രിറ്റി നടി അത്തരം ട്രോള്‍ വീഡിയോ ഇടുന്നത് വളരെ അസാധാരണമാണ് .
ബോളിവുഡ് ബിഗ്ഗ് ബോസ്സ് 14 മത്സരാര്‍ത്ഥിയായ രാഖി സാവന്തിനെ കളിയാക്കി കൊണ്ട് നടി ഹന്‍സിക മോട്വാണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തിരിക്കുന്നത് . ബിഗ്ഗ് ബോസ്സ് ഹൗസില്‍ നിന്നുള്ള രാഖി സാവന്തിന്റെ ഡയലോഗിനെ അനുകരിക്കുകയാണ് ഹന്‍സിക. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത് .
ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ സിനിമകളൊന്നും കിട്ടാതെ നില്‍ക്കുന്ന അവസ്ഥയാണ് ഹന്‍സികയ്ക്ക് . 2019 ല്‍ റിലീസ് ചെയ്ത തെന്നാലി രാമകൃഷ്ണ ബിഎ ബിഎല്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വളരെ അധികം പ്രതീക്ഷയോടെ ഹന്‍സിക അഭിനയിച്ച മഹ എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് അധികം വൈകാതെ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ.
സഹോദരന്‍ പ്രശാന്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹന്‍സിക. വിവാഹത്തിനിടെയുള്ള ഹന്‍സികയുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ നടിയുടെ പുതിയ സിനിമകളുടെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
about bigg boss
