Connect with us

എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഉത്തക്കുട്ടി വളര്‍ന്ന് സുന്ദരിയായൊരു വധുവായിരിക്കുന്നു; സംയുക്തയുടെ പോസ്റ്റ് വൈറലാകുന്നു

Social Media

എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഉത്തക്കുട്ടി വളര്‍ന്ന് സുന്ദരിയായൊരു വധുവായിരിക്കുന്നു; സംയുക്തയുടെ പോസ്റ്റ് വൈറലാകുന്നു

എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഉത്തക്കുട്ടി വളര്‍ന്ന് സുന്ദരിയായൊരു വധുവായിരിക്കുന്നു; സംയുക്തയുടെ പോസ്റ്റ് വൈറലാകുന്നു

ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹവും, അതിന്റെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം ബിസിനസുകാരനായ നിതേഷിനൊപ്പമുള്ള താരപുത്രിയുടെ വിവാഹം നടന്നത്

കുഞ്ഞനിയത്തിയുടെ വിവാഹ ചടങ്ങുകളിലെല്ലാം സജീവമായിരുന്നു ചേച്ചിയായ സംയുകത വർമ്മ. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊര്‍മിള ഉണ്ണി. വിവാഹ ദിവസം സംയുക്തയായിരുന്നു താരം.

ഇപ്പോൾ ഇതാ ഉത്തരയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സംയുക്തയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കകുയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഉത്തരയെക്കുറിച്ച് വാചാലയായത്.

”എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഉത്തക്കുട്ടി വളര്‍ന്ന് സുന്ദരിയായൊരു വധുവായിരിക്കുന്നുവെന്ന്. പ്രണയം എന്നാല്‍ എപ്പോഴും എല്ലാം അംഗീകരിക്കുന്നതോ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതോ അല്ല. ഒരിക്കലും വഴക്കു കൂടാതിരിക്കുന്നതല്ല. മോശം സമയങ്ങള്‍ കടന്നു പോവുമ്പോഴും ഒന്നിച്ചുണ്ടാവുക എന്നതുമാണ്. ഉത്തരയ്ക്കും നിതേഷിനും വിവാഹമംഗളാശംസകള്‍” എന്നാണ് സംയുക്ത കുറിച്ചിരിക്കുന്നത്.

നിതേഷിനൊപ്പം അതീവ സുന്ദരിയായുള്ള ഉത്തരയുടെ ചിത്രവും സംയുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരയുടെ വിവാഹം ആഘോഷമാക്കി മാറ്റിയ ടീമിന് നന്ദി അറിയിച്ചും സംയുക്ത എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഉത്തരയുടെ വിവാഹത്തില്‍ നിന്നുമുള്ള സംയുക്തയുടേയും ബിജു മേനോന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു. താരസമ്പന്നമായിരുന്നു വിവാഹ റിസപ്ഷന്‍. ബാംഗ്ലൂരില്‍ ബിസിനസുകാരനാണ് ഉത്തരയുടെ വരന്‍ നിതേഷ് നായര്‍. കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ ആയിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ആ സമയത്ത് കൊവിഡും ലോക്ക്ഡൗണും മൂലം വിവാഹം മാറ്റിവെക്കുകയായിരുന്നു. നര്‍ത്തകിയായ ഉത്തര വവ്വാല്‍ പശങ്ക എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ഇടവപ്പാതിയിലൂടെ മലയാളത്തില്‍ അരങ്ങേറി. ഹസ്ര ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top