പൃഥ്വിക്ക് മുന്നിൽ സംവിധായകനായി മോഹൻലാൽ; ലൊക്കേഷൻ ചിത്രം പുറത്ത്; ചിത്രം വൈറലാകുന്നു
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ ബറോസ്. മലയാളി പ്രേക്ഷകർക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ ഇതാദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണിത്.
ചിത്രത്തില്‍ പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ആ നിമിഷം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള പൃഥ്വിയും അദ്ദേഹത്തിന് വേണ്ട നിര്‍ദേശം നല്കുന്ന മോഹന്‍ലാലുമാണ് ചിത്രത്തില്‍.
പൃഥ്വരാജിനോട് സീനുമായി ബന്ധപ്പെട്ട് എന്തോ സംസാരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ലാലേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന പൃഥ്വിയെയാണ് ചിത്രത്തിൽ കാണുന്നത്. ബറേസ് മോഹൻലാൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.
ഇതിന് മുൻപും ബറോസിന്റ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ആക്ഷനും കട്ടും പറയുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രം പുറത്തു വന്നിരിക്കുന്നത്
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്!പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.
