Malayalam
ബിഗ് ബോസിലെ പ്രിയ സുഹൃത്തിനെ കുറിച്ച് മണിക്കുട്ടന്; സൂര്യയുടെ പ്രണയം തടസം !
ബിഗ് ബോസിലെ പ്രിയ സുഹൃത്തിനെ കുറിച്ച് മണിക്കുട്ടന്; സൂര്യയുടെ പ്രണയം തടസം !
മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ ആത്മവിശ്വാസം തന്ന സുഹൃത്തിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്. ഞാന്‍ എന്റെ സൂപ്പര്‍ ബൈക്കില്‍ വന്നപ്പോ ആദ്യം എന്റെ ബൈക്കിന്റെ ടയറ് പഞ്ചറായിരുന്നു. ഒരു കാല് കംപ്ലീറ്റ് നീരായിട്ട് വന്നു. ആ ഇതിനെ ഒരു ആക്സിലേറ്ററാക്കി മാറ്റിയത് ഡിംപലാണ്. നമ്മളുടെ ഇതൊന്നും ഒരു വേദനയല്ല. സ്ട്രോംഗായിട്ട് നില്‍ക്കണം നമുക്ക് നില്ക്കാന് സാധിക്കുമെന്ന് പറഞ്ഞത് ഡിംപല്‍ തന്നെയാണ്. മണിക്കുട്ടന് പറഞ്ഞു. പിന്നെ ബ്രേക്ക്, എന്നെ പലരും സ്പീഡ് ബ്രേക്കറാകാന് ശ്രമിക്കുന്നുണ്ട്. പക്ഷേ സ്പീഡ് ബ്രേക്കറ് രണ്ട് തരത്തിലുണ്ട്, ഒന്ന് ഹംപ് പോലത്തെത്, മറ്റേത് ചെറിയതുപോലുളളത്.
അപ്പോ അത് പലരും ഇടാന്‍ നോക്കുമ്പോ ഞാന്‍ പാട്ട് പാടി അതില്‍ രാഗം പിടിച്ച് എഞ്ചോയ് ചെയ്ത് പോകുന്ന ആളാണ്. അതൊന്നും എന്നെ സംബന്ധിച്ച് സ്പീഡ് ബ്രേക്കറാവാറില്ല. പക്ഷേ ഹംപ് എന്ന് പറയുന്ന സാധനം ചിലപ്പോ എന്നെ ചിന്തിപ്പിക്കും അയ്യോ അത് ചിലര്‍ എടുത്തിട്ട് ആവശ്യമില്ലാത്ത സ്ഥലത്തൊക്കെയാണ് ഉപയോഗിക്കുന്നത്. അപ്പോ ആ സംഭവം പറയുന്നത് സൂര്യയുടെ, സൂര്യയല്ല. സൂര്യയുടെ ഒരു റെസ്പെക്ട് ഉളള ഒരു ഫീലിംഗിനെയാണ്, മണിക്കുട്ടന് പറഞ്ഞു.
മണിക്കുട്ടന്റെ പേരാണ് അനൂപ് പറഞ്ഞത്. ഇതില്‍ ചിലസമയത്ത് ചില കണ്ട്രോളുകള് ആവശ്യമുണ്ട്. ചില കരുതലുകള്‍ കൂടുതല്‍ കൊടുക്കേണ്ട കാര്യമുണ്ട് എന്ന് പറയുന്ന ബ്രേക്ക് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ബ്രേക്കിംഗ് സിസ്റ്റമായിട്ട് ഞാന്‍ നോബിച്ചേട്ടനെ കാണുന്നു. അനൂപ് പറഞ്ഞു.
എനിക്ക് ആക്സിലേറ്ററായിട്ട് എപ്പോഴും തോന്നിയിട്ടുളളത് പൊളി ഫിറോസിക്കയെ ആണ് എന്നാണ് റിതു പറഞ്ഞത്. കാരണം പുളളി നമ്മളെ മാക്സിമം ഡൗണ്‍ ആക്കാന്‍ നോക്കുന്നുണ്ട്. പക്ഷേ അവിടെയാണ് നമ്മള് പിന്നെയും സട്രോംഗാവുന്നത്.
അദ്ദേഹം ശരിക്കും നല്ക്കുന്ന പോയിന്റ് എന്താണെന്ന് വെച്ചാല്‍ മുന്നോട്ട് പോവൂ, മുന്നോട്ട് പോവൂ എന്നാണ്. നിങ്ങള്‍ സ്ട്രോംഗായിട്ട് ഇരിക്കണം എന്നുളളതാണ്.
നമ്മളെ മിക്കവരെയും പുളളി ചൊറിയും .പക്ഷേ നമ്മള് പിന്നെയും തിരിച്ചുവരികയാണ് ചെയ്യുന്നത്. ഫീനിക്സ് പക്ഷിയെ പോലെ. പിന്നെ ബ്രേക്ക് ആയിട്ട് എനിക്ക് തോന്നിയിട്ടുളളത്. നമ്മളെ പുനര്‍ചിന്തിപ്പിക്കുന്ന ആളുകളെയാണ്. നോബി ചേട്ടനും, മണിക്കുട്ടനും, ഫിറോസ്ക്കയുമാണ് അത്. റിതുവിന് പിന്നാലെ സായി ആണ് മനസുതുറന്നത്. ഈ യാത്രയുടെ ആക്സിലറേഷനും ബ്രേക്കിംഗും ഒകെ എന്റെ കൈയ്യില്‍ തന്നെയായിരിക്കും. അത് മറ്റൊരാളുടെ കൈയ്യില്‍ ഞാന്‍ കൊടുക്കില്ലെന്ന് സായി പറഞ്ഞു.
പക്ഷേ ഈ ആക്സിലറേഷന് സത്യം പറഞ്ഞാല്‍ എല്ലാവരും സ്വാധീനിക്കുന്നുണ്ട്. നിങ്ങള്‍ തരുന്ന നല്ലതും ചീത്തയുമായ ഓരോ അനുഭവങ്ങളും ആ വേഗത്തിനെ സ്വാധീനിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ബ്രേക്ക് എന്റെ കൈയ്യില്‍ തന്നെയായിരിക്കും. പക്ഷേ ചിലയിടത്ത് നമ്മള് വഴിമാറി പോകാറുണ്ട്.
നമ്മളൊന്ന് സ്ളോ ചെയ്ത് ഈ വഴി പോവേണ്ട എന്ന് വിചാരിച്ച് നമ്മള് വഴിമാറാറുണ്ട്. അത് തീര്‍ച്ചയായും ഞാന്‍ സൗഹൃദങ്ങള്‍ എന്ന് വിചാരിച്ചിടത്തുനിന്നുതന്നെയാണ്. ഈ യാത്ര. ലക്ഷ്യസ്ഥാനത്തേക്ക് ഒരുപാട് ആഗ്രഹിച്ചുളള യാക്ര മുന്നോട്ട് പോവുക തന്നെ ചെയ്യും, സായി പറഞ്ഞു.
ആക്സിലേറ്ററായി ജനങ്ങളെയാണ് പൊളി ഫിറോസ് പറഞ്ഞത്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട എറ്റവുമധികം വിഷയമുളള ഒന്ന് തന്നെയാണ് സ്നേഹം. പക്ഷേ അദ്ദേഹം സ്നേഹം എന്ന ആയുധം തന്നെ ഉപയോഗിക്കുന്നു. വിഷമത്തോടെയാണ് ഞാന്‍ പറയുന്നത്. എനിക്ക് പാലുകോരിതന്ന. എന്റെ വൈഫിന് ഗുളിക വേണോ ശ്രദ്ധിക്കൂ എന്ന് പറഞ്ഞ അനൂപിനെ തന്നെയാണ്.
ഇത് അല്‍പ്പം വേദനയോടയൊണ് പറയുന്നത്. കാരണം സ്നേഹം നാടകം ആണെങ്കിലും എനിക്ക് ശരിക്കും ഉളളില്‍ തട്ടിയിട്ടുണ്ട് അദ്ദേഹത്തിന്റെ സ്നേഹത്തെ. പക്ഷേ അത് പൂര്‍ണമായ ഒരു സഡന്‍ ബ്രേക്കാണെന്ന് ഞാന്‍ കരുതുന്നു. അപ്പോ സോറി ഡിയര്‍. ഫിറോസ് പറഞ്ഞു.
about biggboss
