Malayalam Breaking News
ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; ചടങ്ങിൽ തിളങ്ങി സംയുക്ത വർമ്മ
ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; ചടങ്ങിൽ തിളങ്ങി സംയുക്ത വർമ്മ
നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ബിസിനസുകാരനായ നിതേഷിനൊപ്പമുള്ള താരപുത്രിയുടെ വിവാഹം നടത്തിയിരിക്കുകയാണ്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരഗാതമായ ഹിന്ദു ആചാരപ്രകാരം ലളിതമായിട്ടാണ് വിവാഹം നടന്നത്. സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി കേരള തനിമയിലാണ് ഉത്തര വിവാഹത്തിനെത്തിയത്. വധുവിനൊപ്പം ശ്രദ്ധേയമായി നടി സംയുക്ത വര്‍മ്മയും ഉണ്ടായിരുന്നു. ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുകയാണ്
ഉത്തര വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. എന്നാല്‍ കൊവിഡും ലോക് ഡൗണും കാരണം ഉത്തരയുടെ വിവാഹം മാറ്റി വെച്ചിരിക്കുകയായിരുന്നു .
സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് സംയുക്ത ചടങ്ങിൽ എത്തിയത്. ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി ചേച്ചിയുടെ കര്‍ത്തവ്യം വഹിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ വൈറലായിരുന്നു. നിതേഷിനൊപ്പം കേരള തനിമയിലുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്. ഇതോടെയാണ് ഉത്തരയുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന കാര്യം പുറംലോകം അറിയുന്നത്.
ഭരതനാട്യം നര്‍ത്തകിയായ ഉത്തര ‘വവ്വാല് പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന് രാജേന്ദ്രന് ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.
