Connect with us

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു …

Malayalam Breaking News

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു …

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു …

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബാലചന്ദ്രന്‍ നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രന്‍.

നടൻ, എഴുത്തുകാരൻ, തിരകഥാകൃത്ത്, സംവിധായകൻ, നാടക പ്രവ​ർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

പത്മനാഭ പിള്ളയുടെയും സരസ്വതീഭായിയുടെയും മകനായി കൊല്ലം ശാസ്‍താംകോട്ടയില്‍ 1952ലാണ് ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്ത ബിരുദവും ബിഎഡും, കൂടാതെ തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടകത്തില്‍ ബിരുദവുമെടുത്തു. സ്‍കൂള്‍ ഓഫ് ഡ്രാമയിലും എം ജി സര്‍വ്വകലാശാലയുടെ സ്‍കൂള്‍ ഓഫ് ലെറ്റേഴ്‍സിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.

1989ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘പാവം ഉസ്‍മാന്‍’ അടക്കം നിരവധി നാടകങ്ങള്‍ രചിച്ചു. പല നാടകങ്ങളും സംവിധാനം ചെയ്‍തു.

തിരക്കഥയൊരുക്കിയ ‘പുനരധിവാസ’ത്തിലെ (2000) അച്ഛന്‍ വേഷത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ നടനായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവര്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‍ജ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചാര്‍ലി, കമ്മട്ടിപ്പാടം, ഈട തുടങ്ങി നാല്‍പതോളം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സിനിമയും നാടകവുമുള്‍പ്പെടെ തന്‍റെ പ്രവര്‍ത്തനമേഖലകളിലൊക്കെ വിവിധ തലമുറകള്‍ക്കൊപ്പം സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിച്ചയാളായിരുന്നു പി ബാലചന്ദ്രന്‍. ‘ബാലേട്ടന്‍’ എന്ന വിളിയില്‍ പുതുതലമുറയിലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നല്‍കിയ സ്നേഹബഹുമാനങ്ങളുടെ മുദ്ര ഉണ്ടായിരുന്നു. പി ബാലചന്ദ്രന്റെ സംസ്‍കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും.

More in Malayalam Breaking News

Trending

Recent

To Top