Malayalam
ഫൈനലില്‍ എത്തുന്നത് ഇവരോ? 50 ദിവസത്തെ പ്രകടനത്തെ കുറിച്ച് ആരാധകര്‍ എഴുതുന്നു!
ഫൈനലില്‍ എത്തുന്നത് ഇവരോ? 50 ദിവസത്തെ പ്രകടനത്തെ കുറിച്ച് ആരാധകര്‍ എഴുതുന്നു!
ബിഗ് ബോസ് മലയാളം മൂന്നാം സീസണ് അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത് . നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ പകുതി പിന്നിട്ടതോടെ പ്രേക്ഷകർ ആരാകും വിജയിക്കുക എന്ന കണക്കുകൂട്ടൽ തുടങ്ങി.
അതേ സമയം ഇതുവരെയും ഒന്നാം സ്ഥാനത്തിന് അര്‍ഹത ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല. അതിന് കാരണം മികച്ച മത്സരാർത്ഥികൾ തന്നെയാണ്. ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇപ്പോൾ തിളങ്ങി നിൽക്കുന്നവരാകില്ല തൊട്ടടുത്ത ദിവസം മുന്നോട്ട് വരുന്നത് എന്നും പ്രേക്ഷകർ പറയുന്നു.
നിലവിൽ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഫാന്‍സിന്റെ ബലത്തിലും ഒന്നിലധികം മത്സരാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. ആയത് കൊണ്ട് അവസാനത്തെ അഞ്ച് ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവാം എന്നുള്ള നിഗമനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ബിഗ് ബോസ് ഓഫിഷ്യല്‍ ഗ്രൂപ്പില്‍ ഒരു ആരാധകന് തന്റെ നിഗമനങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധേയമാവുകയാണ്.
ഹാപ്പി ഈസ്റ്റര്‍ ഗയ്സ്… ബിഗ് ബോസിന്റെ 50-ആം ദിവസത്തില്‍ ഫൈനലിലേക്ക് ഞാന്‍ കാണുന്ന നാല് കണ്ടസ്റ്റന്റുകളെക്കുറിച്ച് പറയാം.
- മണിക്കുട്ടന്
ബിഗ് ബോസ് ഹൗസിലെ പെരുച്ചാഴി. വളരെ ബാലന്‍സ്ഡ് ആയ കളിക്കാരന്. സൈലന്റ് ആയി അധികം പേരെ വെറുപ്പിക്കാതെ ടാസ്കുകളിലൂടെ ഫാന്‍സിനെ നേടിക്കൊണ്ടിരിക്കുന്നു. മണിക്കുട്ടന്റെ സുഖിപ്പിക്കല്‍ എനിക്കിഷ്ടമല്ല. പക്ഷേ ഇതുവരെയുള്ള ഗെയിമില്‍ ആരും ചലഞ്ച് ചെയ്യാതെ വിജയിച്ചു നില്‍ക്കുന്നത് ഇയാളാണ്. ഫൈനലിസ്റ്റ് ആവാന്‍ എന്ത് കൊണ്ടും യോഗ്യന്‍. - സജ്ന – ഫിറോസ്
തേയുമ്പോഴെല്ലാം മാസ് എന്നു പറഞ്ഞ് വെറുപ്പിക്കുന്ന ഫാന്‍സ് ഉണ്ടെങ്കിലും ഹൗസില്‍ നിലവിലെ ഫേവറൈറ്റ് സജ്നയാണ്. ഫിറോസ് മാറേണ്ടിയിരുന്നു. ഇമോഷണല്‍ കണ്ട്രോള് കൊണ്ടു വരികയും വാക്കുകള്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ ഫൈനലിലെത്താം. ഒറ്റയ്ക്കു കളിക്കുന്നതും ഏതുതരം ടാസ്കും ഭംഗിയായി ചെയ്യുന്നതും രണ്ടു പേര് ഉണ്ട് എന്നുള്ളതും ഗുണമുള്ള കാര്യമാണ്. - ഡിംപല്‍
ഡെയ്ഞ്ചറിനെ പോലെ തന്നെ അഹങ്കാരത്തിന്റെ അവരാതമാണ് ഡിംപല്‍ ഭാല്‍. ആദ്യദിവസങ്ങളില്‍ നിന്നും സ്ക്രീന്‍ സ്പേസ് ഗണ്യമായി കുറഞ്ഞു എന്നതു കൊണ്ടും കായികപരമായ ടാസ്കുകള് ഒഴികെയുള്ളതില്‍ പരിമിതികള്‍ ഉണ്ട് എന്നുള്ളതു കൊണ്ടും മൂന്നാം സ്ഥാനത്ത് നിര്‍ത്തുന്നു. വളരെ ബ്രില്യന്റും വക്രബുദ്ധി ഉള്ളതുമായ പ്ലയറാണ്. സിംപതി എലമെന്റും ഫൈനലിലെത്താന്‍ സഹായിക്കും.
പൊളി ഫിറോസിനെക്കാള്‍ വലിയ ചൊറിയന്‍. പൊളി ഫിറോസിനെ നേരിടാനും മറ്റുള്ളവരെ സ്വാധീനിക്കാനും കഴിവുള്ളതിനാല്‍ ഫൈനലിസ്റ്റ് ലിസ്റ്റില്‍ ചേര്‍ക്കുന്നു. സായി പോലുള്ള ഞാഞ്ഞൂലുകളെ വിട്ട് മറ്റു നല്ല കണ്ടസ്റ്റന്സിനോട് മത്സരിച്ചാല്‍ കൂടുതല്‍ മുന്നേറാം.
about bigg boss
