Malayalam
വൈൽഡ് കാർഡ് എൻട്രി! പുറത്ത് പോയ മത്സരാർത്ഥി വീണ്ടും ബിഗ് ബോസ്സിലേക്ക്! വമ്പൻ ട്വിസ്റ്റ്!
വൈൽഡ് കാർഡ് എൻട്രി! പുറത്ത് പോയ മത്സരാർത്ഥി വീണ്ടും ബിഗ് ബോസ്സിലേക്ക്! വമ്പൻ ട്വിസ്റ്റ്!
ഫെബ്രുവരി 14 ന് പതിനാല് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ്സ് മലയാളം സീസൺ ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ ഓരോ ആഴ്ചകളിലായി ബിഗ് ബോസ് ഹൗസിൽ എത്തുകയായിരുന്നു.
വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയവരിൽ സജ്ന ഫിറോസ് ഒഴികെ മറ്റെല്ലാവരും ഷോയിൽ നിന്ന് പുറത്ത് പോയിട്ടുണ്ട്. രമ്യ പണിക്കാരും എയ്ഞ്ചലുമാണ് ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഏറ്റവും ഒടുവിൽ എത്തിയത്.
ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ വീണ്ടും ഒരു വൈൽഡ് കാർഡ് എൻട്രി. പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ വലിയൊരു സർപ്രൈസാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകാൻ പോകുന്നത്.
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ രമ്യ പണിക്കരാണ് വീണ്ടും വൈൽഡ് കാർഡിലൂടെ എത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
രമ്യയോടൊപ്പം മറ്റൊരു വ്യക്തിയും ഹൗസിലെത്തുന്നുണ്ട്. എന്നാൽ ആരാണ് എന്നത് വ്യക്തമല്ല. എന്നാൽ ഇരുവരും ക്വാറന്റൈനിലാണെന്നും ഉടൻ തന്നെ ഹൗസിനുളളിൽ എത്തുമെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
പതിനെട്ടാമത്തെ മത്സരാര്‍ഥിയായിട്ടായിരുന്നു രമ്യ ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തിയത്. രണ്ടാഴ്ച മാത്രമായിരുന്നു രമ്യ ഹൗസിൽ നിന്നത്. ബിഗ് ബോസ് ഹൗസിലെ സൈലന്റ് മത്സരാർഥിയായിരുന്നില്ല രമ്യ.
ആദ്യത്തെ നോമിനേഷനിൽ തന്നെ രമ്യയുടെ പേര് ഇടം പിടിച്ചിരുന്നു. എന്നാല്‍ മറ്റ് മല്‍സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി അധികം കരയാതെ ബോള്‍ഡായി നിന്നാണ് രമ്യ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞത്.
എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ് ഹൗസിലെ അനുഭവം എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് രമ്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു- “നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ആദ്യമായിട്ട് ബിഗ് ബോസിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നു. ഒരുപാട് സന്തോഷമായി.
ഇത്രയും ദിവസമെങ്കിലും എനിക്ക് മത്സരിക്കാന്‍ സാധിച്ചു. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.
ഇനിയും നിന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാമായിരുന്നെന്ന് തോന്നിയോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം. തീര്‍ച്ഛയായും എന്ന് രമ്യയുടെ മറുപടി.
“പ്രിന്‍സിപ്പലിന്‍റെ റോള്‍ ചെയ്‍ത ഗെയിമിന്‍റെ സമയത്ത് പനി ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ആ ക്യാരക്ടര്‍ വിടാതെ ടാസ്‍ക് കഴിയുന്നതുവരെ നിന്നു. അതുപോലെയാണ് പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും.
ഉടനീളം ക്യാരക്ടര്‍ ആയിട്ടു നിന്നു. പിന്നെ എനിക്ക് തോന്നിയത് ഞാന്‍ എന്തു വന്നാലും ഓപണ്‍ ആയിട്ട് സംസാരിക്കും. ഒളിച്ചുവെക്കില്ല. അത് ഞാന്‍ ഓപ്പണ്‍ ആയിട്ട് സംസാരിച്ചു. അത് കുറച്ച് മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമായില്ല. പക്ഷേ അതിനെ ഒരു ഗെയിം സ്പിരിറ്റ് ആയിട്ടേ എടുക്കുന്നുള്ളൂ”, രമ്യ പറഞ്ഞവസാനിപ്പിച്ചു.
അതെ സമയം തന്നെ കഴിഞ്ഞ ദിവസം മോർണിംഗ് ആക്ടിവിറ്റിക്കിടെ സന്ധ്യ രമ്യ മടങ്ങി വരണമെന്നുള്ളആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സന്ധ്യ തന്നെയായിരുന്നു രമ്യയെ നേമിനേറ്റ് ചെയ്തത് എന്നതും ശ്രദ്ദേയമാണ്
ഒമര്‍ ലുലു സംവിധാനം ചെയ്‍ത ‘ചങ്ക്സ്’ എന്ന ചിത്രത്തില്‍ രമ്യ അവതരിപ്പിച്ച ‘ജോളി മിസ്’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം.
പുറത്തു വന്ന റിപ്പോർട്ട് സത്യമായാൽ ബിഗ് ബോസ് ഷോയുടെ കളി തന്നെ മാറും. ഷോ അതിീന്റെ അവസാനത്തിലേയ്ക്ക് നീങ്ങുമ്പോൾ ഫുൾ ആക്ടീവാണ് മത്സരാർഥികൾ.
