Connect with us

സീരിയൽ താരം അനുശ്രീ വിവാഹിതയായി; ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം; ചിത്രം വൈറലാകുന്നു

serial

സീരിയൽ താരം അനുശ്രീ വിവാഹിതയായി; ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം; ചിത്രം വൈറലാകുന്നു

സീരിയൽ താരം അനുശ്രീ വിവാഹിതയായി; ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം; ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി മാറുകയായിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ വിവാഹ വാർത്തയാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം മുതൽ വിവാഹവാർത്ത പുറത്തുവന്നിരുന്നുവെങ്കിലും ഷൂട്ടിങ് ആവശ്യത്തിനുള്ള ചിത്രങ്ങളാകും എന്നാണ് ഒട്ടുമിക്കയാളുകളും കരുതിയത്. എന്നാൽ അനുശ്രീയോട് ഏറ്റവും അടുത്ത വൃത്തങ്ങൾ താരത്തിന്റെ വിവാഹം കഴിഞ്ഞെന്നുള്ള സൂചനയാണ് തരുന്നത്

എന്റെ മാതാവ് സീരിയൽ ക്യാമറമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ സ്വന്തമാക്കിയത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച് വിവാഹതിരായതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. അതേസമയം ഇരുവർക്കുമായി എന്റെ മാതാവ് സീരിയൽ താരങ്ങൾ സർപ്രൈസ് ഒരുക്കിയതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.

പൂക്കാലം വരവായ് എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായും, മഞ്ഞിൽ വിരിഞ്ഞപൂവ് പരമ്പരയിൽ മല്ലിക പ്രതാപായും അനുശ്രീ കൈയ്യടിവാങ്ങി. കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ ആണ് അനുശ്രീയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏതായാലും നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്

ഓമനത്തിങ്കൾ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോള്‍ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത്.

More in serial

Trending

Recent

To Top