Connect with us

ഞാനായിട്ട് ഇറങ്ങിയതാണ്…. ജീവനും കൊണ്ടോടുകയായിരുന്നു; സീരിയലിൽ നിന്നുള്ള പിന്മാറ്റം ; തുറന്നടിച്ച് ദീപ ജയ

serial

ഞാനായിട്ട് ഇറങ്ങിയതാണ്…. ജീവനും കൊണ്ടോടുകയായിരുന്നു; സീരിയലിൽ നിന്നുള്ള പിന്മാറ്റം ; തുറന്നടിച്ച് ദീപ ജയ

ഞാനായിട്ട് ഇറങ്ങിയതാണ്…. ജീവനും കൊണ്ടോടുകയായിരുന്നു; സീരിയലിൽ നിന്നുള്ള പിന്മാറ്റം ; തുറന്നടിച്ച് ദീപ ജയ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് ദീപജയൻ. പ്രേക്ഷകർക്ക് എന്നും മറക്കാനാകത്ത കഥാപാത്രങ്ങളാണ് പ്രേമ നൽകിയിരിക്കുന്നത്. സീരിയൽ ലോകത്തെ എക്കാലത്തെയും സൂപ്പർഹിറ്റ് പരമ്പരയായ സ്ത്രീധനത്തിലെ പ്രേമയാകും ദീപയുടേതായി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന കഥാപാത്രം.

പാലാട്ട് സേതുലക്ഷ്മിയുടെ ഏകമകൾ, അഹങ്കാരവും കുശുമ്പും തലക്ക് പിടിച്ച അമ്മയുടെ തനി പിറവി തന്നെ ആയിരുന്നു പ്രേക്ഷകരുടെ പ്രേമയ്ക്ക്. സ്ത്രീധനത്തിനുശേഷം മലയാളത്തിൽ നിന്നും അന്യഭാഷ പരമ്പരകളിലേക്ക് ചേക്കേറിയ ദീപ് അടുത്തിടെ ആയിരുന്നു മലയാളത്തിലേക്ക് തിരികെ വന്നത്

മഴവിൽ മനോരമയിലെ നാമംജപിക്കുന്ന വീട് എന്ന പാരമ്പരയിലൂടെയാണ് തിരികെ വന്നത്. ലോക്ഡൗൺ സമയത്താണ് ദീപ പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന വാർത്ത ആരാധകർ അറിയുന്നത്. നന്ദന എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചു കൊണ്ടിരുന്നത്.

സീരിയയിലെ നന്ദനയുടെ കല്യാണ വീഡിയോ സോഷ്യൽ മീഡിയ വഴി ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ദീപയുടെ വിവാഹമാണോ നടന്നതെന്ന സംശയവും ആരാധകർ പങ്കുവച്ചിരുന്നു.

എന്നാൽ പിന്നീടാണ് ശരത്തിന്റെയും നന്ദനയുടെയും വിവാഹമാണ് നടന്നതെന്ന് ചാനൽ പുറത്തുവിട്ട കുറിപ്പിലൂടെ പ്രേക്ഷകർ അറിഞ്ഞത്. നടൻ സുർജിത്താണ് ദീപയുടെ നായകനായി അഭിനയിച്ചിരുന്നത്.

എന്നാൽ സീരിയലിലെ വിവാഹശേഷം വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമേ ദീപ നന്ദനായി ഉണ്ടായിരുന്നത്. പിന്നീട് ദീപയായി എത്തുന്നത് മറ്റൊരു നടിയാണ്. അപ്പോൾ മുതൽ ചാനൽ പുറത്തുവിടുന്ന പ്രമോ വീഡിയോകളിലൂടെ ദീപ എന്താണ് പിന്മാറിയതെന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു.

എപ്പിസോഡ് പ്രമോവീഡിയോകളിലെ കമന്റ് ബോക്സുകളിൽ തങ്ങളുടെ സംശയത്തിന് മറുപടി കിട്ടാഞ്ഞതുകൊണ്ടാകാം, ദീപയുടെ സോഷ്യൽ മീഡിയ പേജിലൂടെയും ആരാധകർ തങ്ങളുടെ നിരാശ അറിയിച്ചുകൊണ്ട് ഇരിന്നു. ആദ്യം പ്രതികരിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞദിവസം ദീപ നൽകിയ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്.

നാമം ജപിക്കുന്ന വീട് ഒഴിവാക്കി അല്ലേ ? എന്താണ് സംഭവിച്ചത്. ഞങ്ങൾക്ക് അവിടെ മിസ് ചെയ്യുന്നു എന്ന ഒരു ആരാധകന്റെ കമന്റിനാണ് ദീപ പ്രതികരിച്ചത്. ‘ഞാനായിട്ട് ഇറങ്ങിയതാണ്. വർക്ക് കംഫർട്ട് അല്ല ഒട്ടും. ജീവനും കൊണ്ടോടിയതാണ് ഞാൻ’, എന്നാണ് ആരാധകരുടെ സംശയത്തിന് ദീപ നൽകിയിരിക്കുന്ന പ്രതികരണം.

നടൻ മനോജ് കുമാർ, ലാവണ്യ നായർ എന്നിവരുടെ മകളായിട്ടാണ് ദീപ ജയൻ സ്‌ക്രീനിൽ നിറഞ്ഞ് നിന്നിരുന്നത്. പരമ്പരയിൽ സ്വാതി നിത്യാനന്ദും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. സാനിയ ബാബു, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജേഷ് മനോഹർ ആണ് പരമ്പരയുടെ തിരക്കഥാകൃത്ത്.

More in serial

Trending

Recent

To Top