ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ രജനികാന്തിനെ പ്രശംസിച്ച് നടന് മനോജ് കെ ജയന്. ആരാധകന് കൂടിയായ തനിക്ക് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും നടന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ്.
‘ഭാരതത്തില്‍ ഒരു സിനിമാ പ്രവര്ത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം എക്കാലത്തെയും എന്റെ ആരാധ്യതാരം, നടന് അതിലുപരി മനുഷ്യത്വത്തിന്റെ റോള്‍ മോഡല്‍ സാക്ഷാല്‍ രജനിസാറിന് ലഭിച്ചതില്‍, ഈ എളിയ കലാകാരന്, അങ്ങയുടെ ഏറ്റവും വലിയ ആരാധകന് നിറഞ്ഞ സന്തോഷം അഭിമാനം, അഭിനന്ദനങ്ങള്‍ സര്’, മനോജ് കെ ജയന് കുറിച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ചഭിനിയച്ച ദളപതിയിലെ ലൊക്കേഷനില്‍ വെച്ച് പകര്‍ത്തിയ ഒരു ചിത്രവും മനോജ് കെ ജയന് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്. തമിഴ്നാട്ടിലേക്ക് ഇത് മൂന്നാം തവണയാണ് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിക്കുന്നത്.കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...