Malayalam
ബിഗ് ബോസ്സ് വീട്ടിൽ നിന്നിറങ്ങിയ മജ്‌സിയ ഓടികുതിച്ചത് അവിടേക്ക്…. ഡിംപിൾ തിരിച്ച് വരുമ്പോൾ വമ്പൻ സർപ്രൈസ്!
ബിഗ് ബോസ്സ് വീട്ടിൽ നിന്നിറങ്ങിയ മജ്‌സിയ ഓടികുതിച്ചത് അവിടേക്ക്…. ഡിംപിൾ തിരിച്ച് വരുമ്പോൾ വമ്പൻ സർപ്രൈസ്!
ബിഗ് ബോസ്സിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന മജ്‌സിയ ഭാനുവിന്റെ പുറത്താകല്‍ ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഭാനുവിന്റെ പുറത്താകല്‍ ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരഞ്ഞ ഡിംപളിനേയും പ്രേക്ഷകർ കണ്ടതാണ്
പുറത്താകുന്നത് ആരാണെന്ന് പറയുന്നതിന് മുമ്പായി ഡിംപലിന്റേയും ഭാനുവിന്റേയും സൗഹൃദത്തിലെ മനോഹരമായ നിമിഷങ്ങളും കാണിച്ചിരുന്നു. കരഞ്ഞു കലങ്ങിയാണ് ഡിംപല്‍ ഭാനുവിനെ യാത്രയാക്കിയത്. കരയാതെ ചിരിച്ചുകൊണ്ടായിരുന്നു കൂട്ടുകാരിയോട് ഭാനു യാത്ര പറഞ്ഞത്. പുറത്ത് വന്നതും താന്‍ ഡിംപലിനെ മിസ് ചെയ്യുമെന്നും അവള്‍ തന്റെ സ്‌പെഷ്യല്‍ ഫ്രണ്ട് ആണെന്നും ഭാനു പറഞ്ഞു.
ഭാനുവിന്റെ പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഇരുവരുടേയും സൗഹൃദത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ബിഗ് ബോസ് പോലൊരു പരിപാടിയില്‍ ഇത്ര ആഴത്തിലുള്ള സൗഹൃദം അതും ഇത്രയും ചെറിയ കാലത്തിനുള്ള പടുത്തുയര്‍ത്താന്‍ സാധിച്ചത് അത്ഭുതമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
എന്നാൽ ഇപ്പോൾ ഇതാ മജിസിയ ഭാനു ഡിംപലിന്റെ വീട്ടിൽ എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിംപളിന്റെ സഹോദരി തിങ്കളിനോട് ചേർന്ന് നിൽക്കുന്ന ഫോട്ടോയാണിത്. തന്റെ ഉറ്റ ചങ്ങാതിയുടെ സഹോദരിയ്ക്ക് ഒപ്പമുള്ള മജെസ്റിയയുട ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
ഇതിനിടെ മജിസിയ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു . പുറത്ത് വന്നതിന് പിന്നാലെയാണ് ഭാനുവിന്റെ പോസ്റ്റ്. നിന്നെ എനിക്ക് മിസ് ചെയ്യും ഡിംപി എന്നാണ് ഭാനു കുറിച്ചിരിക്കുന്നത്. ഡിംപല്‍ നല്‍കിയ ബട്ടര്‍ഫ്‌ളൈ, മോതിരം, ലോക്കറ്റ് എന്നിവയുടെ ചിത്രവും ഭാനു പങ്കുവച്ചിട്ടുണ്ട്. നേരത്തെ പ്രിയകൂട്ടൂകാരിയ്ക്ക് നല്‍കാനായി തന്റെ പക്കലുണ്ടായിരുന്ന ചോക്ലറ്റുകള്‍ ഡിംപല്‍ കൊടുത്തതും ആരാധകരുടെ മനസിലിടം നേടിയ കാഴ്ച്ചയായിരുന്നു. പിന്നാലെ മജിസിയയുടെ പോസ്റ്റും ശ്രദ്ധ കവരുകയായിരുന്നു.
എലിമിനേഷന്‍ പ്രഖ്യാപനത്തെ സംയമനത്തോടെയാണ് മജ്‌സിയ സ്വീകരിച്ചത്. മോഹന്‍ലാലിനരികില്‍ എത്തിയപ്പോഴും അത്തരത്തിലാണ് പ്രതികരിച്ചത്.എന്താണ് താന്‍ പറയേണ്ടത്’ എന്നായിരുന്നു മജിയിയയെ കണ്ടയുടന്‍ ലാലിന്‍റെ പ്രതികരണം. എന്നാല്‍ ‘ഇന്‍ ആണെങ്കിലും ഔട്ട് ആണെങ്കിലും ഞാന്‍ വളരെ ഹാപ്പിയാണെന്ന് അവിടെ നിന്നപ്പോഴേ ഞാന്‍ സാറിനോട് പറഞ്ഞിരുന്നു. കാരണം ഇത്രയും ദിവസം ഞാന്‍ ഞാനായിട്ട് നിന്നു. പച്ചയായ മനുഷ്യനായി നിന്നു, നല്ല രീതിയില്‍ കളിക്കാന്‍ പറ്റി. ബാക്കി പ്രേക്ഷകരുടെ തീരുമാനമാണ്. അതിനൊപ്പമാണ് ഞാന്‍’ എന്നായിരുന്നു ഭാനുവിന്‍റെ മറുപടി.
ലോകപവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയാണ് മജിസിയ ഭാനു. ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവും ആണ് മജ്‌സിയ. വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയാണ് സ്വദേശം. കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുള്‍ മജീദ് റസിയ ദമ്പതികളുടെ മകളാണ്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമെല്ലാം നിരവധി നേട്ടങ്ങളാണ് മജിസിയ സ്വന്തമാക്കിയത്.
