Connect with us

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻ‌താര മലയാളത്തിൽ; നായകനായി കുഞ്ചാക്കോ ബോബൻ

Malayalam

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻ‌താര മലയാളത്തിൽ; നായകനായി കുഞ്ചാക്കോ ബോബൻ

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻ‌താര മലയാളത്തിൽ; നായകനായി കുഞ്ചാക്കോ ബോബൻ

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ഈ ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് നേടിയ എഡിറ്ററായ അപ്പു ഭട്ടതിരിയാണ്. തിങ്കളാഴ്ച സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

ചിത്രത്തില്‍ ശക്തയായൊരു സ്ത്രീകഥാപാത്രമുണ്ട്, അതിനായി പറ്റിയ ആളെ വേണമായിരുന്നു. ഞാനാണ് അവര്‍ക്ക് നയന്‍താരയുടെ പേര് നിര്‍ദ്ദേശിക്കുന്നത്’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

Continue Reading

More in Malayalam

Trending

Recent

To Top