സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടിക്കുളള പുരസ്കാരം ഇക്കുറി സ്വാസിക വിജയകുമാറിനാണ് ലഭിച്ചത്. വാസന്തി എന്ന ചിത്രമാണ് അവാർഡിന് അർഹയാക്കിയത് രണ്ടുവര്‍ഷം മുമ്ബാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്നും സ്വാസിക പറയുന്നു. മാതൃഭൂമി പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്
സ്വാസികയുടെ വാക്കുകള്‍.
അംഗീകാരം കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. മികച്ച കഥാപാത്രങ്ങള്‍ കിട്ടാനാണ് വൈകിയത്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് തെളിയിച്ചാലല്ലേ അംഗീകാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുളളൂ. പത്തിലേറെ വര്‍ഷമായി അഭിനയിക്കാന്‍ എത്തിയിട്ടും രണ്ട് വര്‍ഷം മുമ്ബാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങിയത്.
എന്റെ മുഖം നിറയെ കുരുക്കളാണ്. വലിയ മൂക്കാണ്. ഒരു നായികയ്ക്ക് വേണ്ട ലുക്ക് ഇല്ലെന്നൊക്കെ പലരും പറഞ്ഞു. ഒരു പ്രശസ്ത നടിയും എന്നെപ്പറ്റി അങ്ങനെ പറഞ്ഞപ്പോള്‍ ശരിക്കും തകര്‍ന്നുപോയി. എന്നാല്‍ സൗന്ദര്യം മാത്രമല്ല അഭിനയത്തിന്റെ അളവുകോല്‍ എന്ന സത്യം എനിക്ക് ആത്മവിശ്വാസം തന്നു. നമ്മള് സുന്ദരികളോ, സുന്ദരന്മാരോ ആയിരിക്കണമെന്നില്ല, മറിച്ച് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകള്‍ക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ് പ്രധാനം എന്ന ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നല്കി
കഴിഞ് ദിവസമായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. സിനിമ ഗംഭീരമായിട്ടുണ്ടെന്ന്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 9 വർഷങ്ങൾ പിന്നിട്ടെങ്കിലും...