Malayalam
ഒരാഴ്ച്ച ഒടിയാതെ സൂക്ഷിച്ച ഓണവില്ല് ലാലേട്ടന് വലിച്ചൊടിച്ചു; തെറ്റ് ഭാഗ്യലക്ഷ്മിയുടെ ഭാഗത്ത്; അശ്വതിയുടെ ബീബി നിരീക്ഷണം !
ഒരാഴ്ച്ച ഒടിയാതെ സൂക്ഷിച്ച ഓണവില്ല് ലാലേട്ടന് വലിച്ചൊടിച്ചു; തെറ്റ് ഭാഗ്യലക്ഷ്മിയുടെ ഭാഗത്ത്; അശ്വതിയുടെ ബീബി നിരീക്ഷണം !
ബിഗ് ബോസ് മലയാളം സീസണ് 3യിലെ വാരാന്ത്യ എപ്പിസോഡാണ് നടന്നുകൊണ്ടിരിക്കുന്നത് . പതിവ് പോലെ മോഹന്‍ലാലിന്റെ വരവ് തന്നെയായിരുന്നു കഴിഞ്ഞ എപ്പിസോഡിലേയും സവിശേഷത. കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങള്‍ ഓരോന്നായി ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളുമായി ഇടപെട്ടു.
കിടിലം ഫിറോസിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വിമര്‍ശനങ്ങളായിരുന്നു മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്. നോബിയും അഡോണിയും ഒഴികെ മറ്റുള്ളവർ എല്ലാം കിടിലം ഫിറോസിനെ കുറ്റം പറഞ്ഞു. ഒന്നും തുറന്നുപറയാൻ സമ്മതിച്ചില്ല എന്നതാണ് എല്ലാ മത്സരാർത്ഥികൾക്കും പറയാനുണ്ടായിരുന്ന കുറ്റം.
അതേസമയം, എല്ലാ മത്സരാർത്ഥികളും ഒത്തൊരുമയോടെയാണ് ഈ ആഴ്ച ലാലേട്ടനെ വരവേറ്റത്. മരക്കാറിന് ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തില്‍ മോഹന്‍ലാലിന്റെ സിനിമാജീവിതം അവതരിപ്പിച്ചു കൊണ്ടായിരുന്നു മത്സരാര്‍ത്ഥികള്‍ താരത്തെ സ്വീകരിച്ചത്.
ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ സംഭവബഹുലമായ വീക്കെന്റ് എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. താരത്തിന്റെ വാക്കുകളിലേക്ക്.
‘കഴിഞ്ഞാഴ്ചത്തെ മോമെന്റ്സ് എല്ലാം അടിപൊളി ബാക്ക്ഗ്രൗണ്ട് സ്കോറിംഗോഡ് കൂടെ കാണിച്ചു ഇന്നത്തെ എപ്പിസോഡ് ആരംഭിചിരിക്കുവാണ്, എല്ലാം കൂടെ കോര്‍ത്തിണക്കി കാണിച്ചപ്പോള്‍ ഒരു സിനിമയുടെ ട്രെയിലര്‍ കണ്ട പ്രതീതി ആയിരുന്നു, അത് കണ്ടപ്പോള്‍ ഒറക്കം തൂങ്ങിയൊരു ആഴ്ച ആയിരുന്നു കഴിഞ്ഞു പോയത് എന്നു കരുതിയിരുന്ന ഞാന്‍ അന്തംവിട്ടു. കണ്ടവര്‍ക്ക് അറിയാന്‍ പറ്റും. യെസ് ,ദി കിങ് ഹാസ് അറൈവ്ഡ് ..ബക്കിൾ യുവർ സീറ്റ് ” അശ്വതി പറയുന്നു.
ലാലേട്ടനുള്ള ഹൌസ് മേറ്റ്സിന്റെ സമ്മാനം കിടുക്കി. അദ്ദേഹത്തിന്റെ സിനിമകളിലെ പ്രശസ്ത ഡയലോഗ്കള് ചേര്‍ത്ത് വെച്ചു, മരിക്കാറിന് നാഷണല്‍ അവാര്‍ഡ് കിട്ടിയതിനുള്ള ഒരു കിടുക്കന്‍ സമ്മാനം കോര്‍ഡിനേഷന്‍, പ്രസന്റേഷന് എല്ലാം ഗംഭീരം.
കിടിലുവിന്റെ ഓണവില്ലു ലാലേട്ടന് ഇന്ന് ഒടിച്ചു നാലാക്കി, മണിക്കുട്ടനും പൊളി ഫിറോസും മിക്സിയിലിട്ട് പൊടിച്ചും കൊടുത്തു. ലാലേട്ടാ സൂപ്പര്‍ബ്. അനൂപിനെ സന്തോഷിപ്പിച്ചതില്‍. ഭാഗ്യ ചേച്ചി എന്ത് ന്യായം പറഞ്ഞാലും ഞങ്ങള്‍ കണ്ടതില്‍ തെറ്റ് ചേച്ചിയുടേത് ആയിരുന്നു അതിനുള്ള നല്ല മറുപടി തന്നെയാണ് കൊടുത്തത്.
അങ്ങനെ ഒളിച്ചിരുന്നു നോമിനേഷനില്‍ വരാതെ വഴുതി വഴുതി പോകുന്നവരെ അങ്ങ് പിടിച്ചു. സന്ധ്യ, നോബി മാര്‍ക്കോസ്, ഭാഗ്യലക്ഷ്മി, കിടിലന്‍ ഫിറോസ് എന്നിവര്‍ ആണ് പിടിക്കപ്പെട്ടവര്‍. ഒരു കസേരയില്‍ ഇരുത്തി ഉള്ള വിചാരണ ആയിരുന്നു. ആ കസേര കണ്ടപ്പോള്‍ ഷോക്ക് അടിപ്പിക്കുന്ന കസേര ആയിട്ടാണ് തോന്നിയത്.
പക്ഷെ, അവരെ ലാലേട്ടന് തന്നെ ചോദ്യങ്ങള്‍ കൊണ്ടു കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. കാരണം നല്ല ലാഗിംഗ് ആയിരുന്നു ട്ടോ. ജയില്‍ നോമിനേഷന് തമാശ ആക്കിയതിനാല്‍ അടുത്ത വട്ടം എല്ലാരും ഒന്ന് കറങ്ങും.
നോമിനേഷന് ഇന്ന് നടന്നില്ല. എന്ത് തോന്നുന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും ആര് ആയിരിക്കും പോകുക എന്നതില്‍ എന്നു ചോദിച്ചാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.
about bigg boss
