Malayalam
ജിപിയുമായുള്ള വിവാഹം കഴിഞ്ഞോ? ; മനസുതുറന്ന് ദിവ്യ പിളള
ജിപിയുമായുള്ള വിവാഹം കഴിഞ്ഞോ? ; മനസുതുറന്ന് ദിവ്യ പിളള
അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചയായ താരമാണ് നടി ദിവ്യ പിളള. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും ദിവ്യ പിള്ള അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ റിയാലിറ്റി ഷോയില്‍ ജഡ്ജായും ദിവ്യ പിളള പ്രേക്ഷകര്‍ക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഷോയിലാണ് നടി എത്തിയത്. ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ദിവ്യ. ജീവയും ഭാര്യ അപര്‍ണയുമായിരുന്നു ഷോയില്‍ അവതാരകരായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പരിപാടി അടുത്തിടെയാണ് അവസാനിച്ചത്.
അതേസമയം മിസ്റ്റര്‍&മിസിസ് സമയത്താണ് ദിവ്യയും ജിപിയുമൊത്തുള്ള ഒരു വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായത് . പരസ്പരം മാലയിട്ടുകൊണ്ട് നില്ക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെയും ദിവ്യ പിളളയുടെയും ചിത്രം വളരെ പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ചിത്രം കണ്ട് ഇരുവരുടെയും വിവാഹം നടന്നതായിട്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇരുവരും ശരിക്കും വിവാഹിതരായോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
ഇപ്പോൾ ഒരു അഭിമുഖത്തില്‍ ദിവ്യ പിളള ഇതിന്റെ സത്യാവസ്ഥ തുറന്നുപറയുകയാണ്. ജിപിയുമായിട്ടുളള കല്യാണം കഴിഞ്ഞിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് ദിവ്യ പറഞ്ഞു. ടിവി ഷോയുടെ ഭാഗമായുളള ഒരു സ്കിറ്റ് ആയിരുന്നു അത്. ആ ഫോട്ടോ എടുത്ത് ഇപ്പോള്‍ എല്ലാവരും ആഘോഷിക്കുകയാണ്. ആഘോഷിച്ചോട്ടെ. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല.
ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. വേറൊന്നും ഇല്ല. അച്ഛനും അമ്മയ്ക്കും ജിപിയെ നന്നായിട്ടറിയാം. അപ്പോ അവര്‍ക്കത് അറിയാം. ഒരു ടിവി ഷോയുടെ ഭാഗമായിട്ടുളളതാണെന്ന് മുന്‍പെ അറിയാം. അപ്പോ അതവര്‍ക്ക് ഒരു വിഷയമേ അല്ല. നമ്മള് ഇതെകുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ലല്ലോ. അതൊരു ടിവി ഷോയുടെ ഭാഗമല്ലെ.
ഇത് ചെറിയൊരു തെറ്റിദ്ധാരണ ഉണ്ടായതാണ്. അതിപ്പോ പ്രതികരിക്കാനൊക്കെ പോവുന്നതിനെന്താ വെറുതെ. ഇല്ല കല്യാണം കഴിഞ്ഞിട്ടില്ല. ഉറപ്പിക്കാം. ശരിക്കും ജിപിക്കാണ് ഇത് പ്രശ്നമായത്. ജിപിക്ക് വീട്ടില്‍ കല്യാണം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പുളളിക്കാവും പ്രശ്നമുണ്ടാവുക. അതുകൊണ്ട് ഗേള്‍സ്, ജിപി ഇപ്പോഴും സിംഗിളാണ്, നിങ്ങള്‍ക്ക് ഇപ്പോഴും ചാന്‍സുണ്ട്. ധൈര്യമായിട്ട് എല്ലാവരും ആലോചിച്ചോളൂ.
അഭിമുഖത്തില്‍ ദിവ്യ പിളള പറഞ്ഞു. അതേസമയം മലയാളത്തില്‍ ടൊവിനോ തോമസ് നായകനായ കള ആണ് ദിവ്യ പിളളയുടെ പുതിയ സിനിമ. ചിത്രത്തില്‍ ടൊവിനോയുടെ നായികാ വേഷത്തില്‍ നടി എത്തുന്നു. അഡൈ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കള. എ സര്‍ട്ടിഫിക്കറ്റിൽ പുറത്തിറങ്ങുന്ന ടോവിനോയുടെ ആദ്യ ചിത്രം കൂടിയാണ് കള .
about gp and divya pillai
