Connect with us

ജിപി വന്ന ശേഷം ​ഗോപിക അടിമുടി മാറി; വീഡിയോയുമായി ആരാധകർ

Social Media

ജിപി വന്ന ശേഷം ​ഗോപിക അടിമുടി മാറി; വീഡിയോയുമായി ആരാധകർ

ജിപി വന്ന ശേഷം ​ഗോപിക അടിമുടി മാറി; വീഡിയോയുമായി ആരാധകർ

മലയാള മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പൻ പാർട്ടിയും ഇരുവരും നടത്തിയിരുന്നു.

വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികൾക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നാണ് ഗോപികയുടെ ആരാധകർ പറയുന്നത്. ഗോപികയുടെ ഡ്രസിംഗിൽ അടക്കം മാറ്റം വന്നതായാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. വിവാഹത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്നു ​ഗോപക.

എന്നാൽ ഇപ്പോഴാകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് താരം.മുമ്പും ഇപ്പോഴും ജി പി സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ആളാണ്. അതുകൊണ്ടു തന്നെ ​ഗോപികയം ജീപിയുടെ വഴിയേ തന്നെ സഞ്ചരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. മുൻപ് ഏതെങ്കിലും പരിപാടിക്ക് ചെന്നാൽ മൈക്കെടുത്ത് സംസാരിക്കാൻ ഗോപികയ്ക്ക് മടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ ആത്മവിശ്വാസത്തോടെ മൈക്ക് എടുത്ത് ഗോപിക സംസാരിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഗോപിക സംസാരിക്കുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.

ഇതിനെല്ലാം കാരണം ജി പി ആണെന്നാണ് ഇവർ പറയുന്നത്. ജി പി വന്നതോടെ ഗോപികയുടെ ജീവിതം ആകെ മാറിയെന്നും ഇവർ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ നേട്ടങ്ങളിൽ തന്നേക്കാൾ സന്തോഷിക്കുന്നത് ജിപി ആണെന്ന് ഗോപികയും പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലും ഗോപിക സജീവമാണ്. ഗോപികയുടെ പിറന്നാൾ ജി പി ഗംഭീരമായിട്ടാണ് ആണ് ആഘോഷിച്ചത്. ജി പിയുടെ പിറന്നാളിന് ഗോപിക പങ്കുവെച്ച കുറിപ്പും വൈറൽ ആയിരുന്നു. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്നാണ് ഗോപിക കുറിച്ചത്.

അതേസമയം, മിനിസ്‌ക്രീനിൽ മാത്രം തിളങ്ങി നിന്നിരുന്ന ​ഗോപിക ബിഗ്‌സ്‌ക്രീനിലേയ്ക്കും എത്തുകയാണ്. നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നാണ് ഗോപിക സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അർജുൻ അശോകനാണ് നായകൻ ആയി എത്തുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്.

നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജിപിയെ പ്രേക്ഷകർ അടുത്തറിയുന്നത്. എംജി ശശി സംവിധാനം ചെയ്ത ‘അടയങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപി മലയാളം പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയത്. തുടർന്ന ്‌നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ഡാഡി കൂൾ,’ ‘ഐജി,’ ‘വർഷം’, ‘പ്രേതം 2’ എന്നിവ ജി പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.

അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടൻ’ തുടങ്ങിയ സിനിമകളിൽ ബാലതാരമായാണ് ഗോപിക തന്റെ കരിയർ ആരംഭിച്ചത്. ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്.

അതേസിനിമയിൽ തന്നെ ഗോപികയുടെ അനുജത്തി കീർത്തന ഇളയ മകളായും അഭിനയിച്ചിരുന്നു. സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്. അഭിനയ ജീവിതത്തോടൊപ്പം പഠനവും തുടർന്ന താരം ഒരു ആയുർവേദ ഡോക്ടർ കൂടിയാണ്.

More in Social Media

Trending