Malayalam
സന്തുഷ്ടകുടുംബമെന്നത് തോന്നലാണ്! വീട്ടിൽ ഞങ്ങളെപ്പോഴും അടിപിടിയാണ്; തുറന്നുപറഞ്ഞ് ഇഷാനി
സന്തുഷ്ടകുടുംബമെന്നത് തോന്നലാണ്! വീട്ടിൽ ഞങ്ങളെപ്പോഴും അടിപിടിയാണ്; തുറന്നുപറഞ്ഞ് ഇഷാനി
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകാറുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്ന താര കുംടുംബവും നടൻ കൃഷ്ണകുമാറിന്റേതാണ്.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഏറെ സജീവമാണ് ഈ അച്ഛനും അമ്മയും മക്കളും. അഹാനയ്ക്കും വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയ്ക്കും പിന്നാലെ ഇഷാനി കൃഷ്ണയും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് ഇഷാനിയുടെ സിനിമാ അരങ്ങേറ്റം.
ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെ സഹോദരിമാരെ കുറിച്ച് ഇഷാനി പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത് . “സന്തുഷ്ട കുടുംബമായി തോന്നുമെങ്കിലും വീട്ടിൽ ഞങ്ങളെപ്പോഴും അടിയും പിടിയുമാണ്,” എന്നാണ് ചിരിയോടെ രസകരമായി ഇഷാനി പറയുന്നത്.
മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്നും ഇഷാനി അഭിപ്രായപ്പെട്ടു . വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാന എന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവ് എന്നും ഇഷാനി കൂട്ടിച്ചേർക്കുന്നു.
“വീട്ടിൽ വളരെ കൂൾ ആയ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല.” ഇഷാനി പറയുന്നു. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഇളയവൾ ഹൻസികയാണെന്നാണ് ഇഷാനി പറയുന്നത്.
ഏറ്റവും വേദനിപ്പിച്ച വിമർശനം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അത് ബോഡി ഷേമിംഗ് ആണെന്നാണ് ഇഷാനി കൊടുത്ത മറുപടി. “വല്ലാതെ മെലിഞ്ഞിരിക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ ആദ്യം വിഷമം ആവുമായിരുന്നു. ഇപ്പോൾ അതു മാറി, എനിക്ക് തടിക്കാൻ ഇനിയും സമയമുണ്ടല്ലോ,” ഇഷാനി കൂട്ടിച്ചേർത്തു.
about ishaani
