നടന് മോഹന്‍ലാലുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന് വേണുഗോപാല്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ചാണ് വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മോഡല്‍ സ്കൂള്‍ 10 E യിലെ ലാലുവും 9 H ലെ വേണുവും എന്ന തലക്കെട്ടില്‍ ലാലിന്റെ വീട്ടില്‍ പോയതും അമ്മയ്ക്ക് ‘കൈ നിറയെ വെണ്ണ തരാം’ എന്ന ബാബകല്യാണിയിലെ പാട്ട് പാടികൊടുത്തതും വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു. തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ വേണുഗോപാലിന്റെ സീനിയര്‍ ആയിരുന്നു മോഹന്‍ലാല്‍.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടില്‍ എടുത്ത ഫോട്ടോ . പോകാന്‍ നേരം ‘അമ്മയെവിടെ ‘ എന്ന ചോദ്യത്തിന് … ലാലേട്ടന് അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ‘അമ്മയ്ക്കിതാരാന്ന് മനസ്സിലായോ’? ലാലേട്ടന് ചോദിച്ചു. ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നില്‍ ഞാന്‍ രണ്ട് വരി പാടി… ‘കൈ നിറയെ വെണ്ണ തരാം …. കവിളിലൊരുമ്മ തരാം… കണ്ണന് ‘ അമ്മയുടെ മുഖത്തപ്പോള്‍ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോല്‍ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ….!
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...