Malayalam
ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം വേണം; പിതാവും സോബി ജോര്‍ജ്ജും ഹര്‍ജികള്‍ നല്‍കി
ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം വേണം; പിതാവും സോബി ജോര്‍ജ്ജും ഹര്‍ജികള്‍ നല്‍കി
വയലിനിസറ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ വീണ്ടും ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്.
തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു. നേരത്തെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും അപകടമരണമാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നും സി.ബി.ഐ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ സോബി ജോര്‍ജ് സംഭവവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് കളവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സോബി ജോര്‍ജ്ജിനെതിരേ കേസെടുക്കാനും സി.ബി.ഐ നടപടി ആരംഭിച്ചിരുന്നു.