Malayalam
പ്രായം വെറും നമ്പര്‍ മാത്രമെന്ന് വീണ്ടും തെളിയിച്ചു; ദിലീപിന്റെ പ്രായം എത്രയാണെന്ന് വിദേശികൾ പറയുന്നത് കേട്ടോ!
പ്രായം വെറും നമ്പര്‍ മാത്രമെന്ന് വീണ്ടും തെളിയിച്ചു; ദിലീപിന്റെ പ്രായം എത്രയാണെന്ന് വിദേശികൾ പറയുന്നത് കേട്ടോ!
ദിലീപിനെ കുറിച്ചുള്ള രസകരമായൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യഥാര്‍ഥത്തില്‍ ദിലീപിന്റെ പ്രായം സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് വീഡിയോയ്ക്ക് ആസ്പദമായത്. എന്നാല്‍ അതിന് ലഭിച്ച മറുപടികളാണ് ഏറ്റവും ശ്രദ്ധേ നേടുന്നത്
ദിലീപിന്റെ പ്രായം എത്രയാണെന്നുള്ള ചോദ്യത്തിന് വിദേശികള്‍ നല്കിയ മറുപടിയാണ് വീഡിയോ രൂപത്തില്‍ വൈറലാവുന്നത്. താരത്തിന്റെ ഏറ്റവും പുതിയൊരു ഫോട്ടോ കാണിച്ച് അദ്ദേഹത്തിന് ഏകദേശം എത്ര വയസുണ്ടെന്നാണ് ചോദിച്ചത്. ദിലീപിനെ പരിചയമില്ലാത്ത പലരും ഫോട്ടോ നോക്കി ഒരു പ്രായം പറഞ്ഞു. കൂടുതല്‍ പേരും മുപ്പത് വയസിനുള്ളിലാണ് പറയുന്നത്. 38, 34 എന്നൊക്കെ പറഞ്ഞെങ്കിലും ശരിക്കും 53 ഉണ്ടെന്ന് വീഡിയോ എടുത്ത ആള് പറഞ്ഞു.
ഇത് കേട്ട് നിന്ന വിദേശികളായ രണ്ട് യുവതികള്‍ അദ്ദേഹം ശരിക്കും യുവാവിനെ പോലെ ഉണ്ടല്ലോ എന്നാണ് വിദേശികളുടെ മറുപടി. 53 വയസുണ്ടെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കുമത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതും വീഡിയോയില്‍ വ്യക്തമായി കാണാം. പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് ദിലീപേട്ടന് വീണ്ടും തെളിയിച്ചു വെന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ പറയുന്നത്. 1967 ഓക്ടബോര് 27 നാണ് ദിലീപ്
ജനിക്കുന്നത്.
അമ്പത്തിമൂന്ന് വയസിലും മുപ്പതിന്റെ ചെറുപ്പമായി നടക്കുകയാണ് ദിലീപെന്ന് ആരാധകര്‍ പറയുന്നു. അടുത്തിടെ ദിലീപിന്റെ സൂപ്പര്‍ഹിറ്റ് മൂവി സിഐഡി മൂസയുടെ ഗെറ്റപ്പില്‍ താരം വീണ്ടും എത്തിയിരുന്നു. ഗായകന് ഹരിശങ്കറിന്റെ പ്രഗതി ബാന്‍ഡ് അവതരിപ്പിച്ച സിഐഡി മൂസ എന്ന ആല്‍ബത്തിലാണ് വീണ്ടും മൂസയുടെ വേഷത്തില്‍ ദിലീപ് എത്തിയത്. ഇതോടെ സിനിമയുടെ രണ്ടാം ഭാഗം വരണമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
