Connect with us

അര്‍ഹിക്കുന്ന അംഗീകാരം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മനോജ് ബാജ്‌പേയെ അഭിനന്ദിച്ച് നീരജ് മാധവ്

Malayalam

അര്‍ഹിക്കുന്ന അംഗീകാരം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മനോജ് ബാജ്‌പേയെ അഭിനന്ദിച്ച് നീരജ് മാധവ്

അര്‍ഹിക്കുന്ന അംഗീകാരം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മനോജ് ബാജ്‌പേയെ അഭിനന്ദിച്ച് നീരജ് മാധവ്

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മനോജ് ബാജ്‌പേയ്ക്ക് അഭിനന്ദനവുമായി നീരജ് മാധവ്. ഏറെ കഴിവുള്ള അഭിനേതാവാണ് മനോജ് ബാജ്‌പേയ് എന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇപ്പോള്‍ കിട്ടിയതെന്നും നീരജ് മാധവ് പറഞ്ഞു.മനോജ് ബാജ്‌പേയോടൊപ്പം ദി ഫാമിലി മാന്‍ എന്ന ഹിന്ദി സീരീസില്‍ നീരജ് മാധവ് അഭിനയിച്ചിരുന്നു.

‘സിനിമയില്‍ വ്യത്യസ്തമായ മുഖമുദ്ര പതിപ്പിച്ച ആളാണ് മനോജ് ബാജ്‌പേയ്. അദ്ദേഹത്തോടൊപ്പം ദി ഫാമിലി മാന്‍ എന്ന ഒരു സീരീസില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആദ്യമായി ചെയ്യാനുണ്ടായിരുന്നത് ഇമോഷണലി വളരെ ഹെവി ആയ ഒരു സീനായിരുന്നു. ഹിന്ദിയില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ആശങ്കയുണ്ടായിരുന്നു എനിക്ക്.

എന്നാല്‍ അദ്ദേഹം വളരെയധികം സപ്പോര്‍ട്ടീവ് ആയി കൂടെ നിന്നു. കൂടെ അഭിനയിക്കുന്നവരെ ഒരു കംഫര്‍ട്ട് സോണില്‍ എത്തിക്കാന്‍ അദ്ദേഹം നന്നായി സഹായിക്കും. ഒരു അഭിനേതാവ് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രമേ പെര്‍ഫോമന്‍സ് നന്നാകൂ. അന്ന് നന്നായി അഭിനയിക്കാന്‍ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ സഹായിച്ചു.

അദ്ദേഹം ഇല്ലാത്ത സീനില്‍ പോലും ക്യാമറയുടെ പിന്നിലിരുന്ന് പ്രോംപ്റ്റ് ചെയ്തു തരുമായിരുന്നു. നമ്മളില്‍ നിന്നും ഏറ്റവും ബെസ്റ്റ് പുറത്തെടുക്കാന്‍ അദ്ദേഹം അപാരമായി സപ്പോര്‍ട്ട് ചെയ്യും. ആ ഒരു ഗിവ് ആന്‍ഡ് ടേക്ക് അവസ്ഥയില്‍ നമ്മുടെ പെര്‍ഫോമന്‍സ് വളരെ നന്നാകും. അങ്ങനെ ഒരു അനുഭവമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്നും കിട്ടിയത്,’ നീരജ് പറഞ്ഞു.

More in Malayalam

Trending

Recent

To Top