‘ഞാന്‍ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ സത്യന് അന്തിക്കാട്. നടൻ ഫഹദ് ഫാസിലിന്റെ അസാമാന്യ അഭിനയത്തിന്റെ കൂടെ പിൻബലത്തോടെ വലിയ വിജയമാണ് ചിത്രം നേടിയത്.
അന്‍പത് കോടി ക്ലബ്, നൂറ് കോടി ക്ലബ് എന്ന നിലയില്‍ മലയാള സിനിമയെ തരം തിരിക്കുമ്പോൾ പുതിയ കാലത്തും ചങ്കൂറ്റത്തോടെ നിന്ന് ഹിറ്റ് ഉണ്ടാക്കുന്ന സംവിധായകനായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിലും വലിയ ഹിറ്റുകള്‍ ചെയ്യുമ്പോഴും തനിക്ക് നൂറ് കോടി ക്ലബ് എന്ന ചിന്തയില്ലെന്നും അതിനെക്കുറിച്ച് പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സത്യന് അന്തിക്കാട് പറയുന്നു.
‘കോടി ക്ലബിന് വേണ്ടി ഞാന്‍ സിനിമ ചെയ്തിട്ടില്ല. എനിക്ക് അറിയില്ല അതെന്താണെന്ന്. നൂറ് കോടി എന്നൊക്കെ സിനിമയുടെ കളക്ഷനെക്കുറിച്ച് പറയുന്നത് കേള്‍ക്കാം.
ഞാന്‍ ഇതിനെക്കുറിച്ച് പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് അതൊക്കെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള പരസ്യ പ്രസ്താവനകളാണെന്ന്. ഞാന്‍ ഏതായാലും നൂറ് കോടി ക്ലബിന് വേണ്ടി ഒരു സിനിമയും ചെയ്യാറില്ല.
നൂറ് കോടി എന്നത് ഞാന്‍ കണ്ടിട്ടുമില്ല. എന്റെ സിനിമ ചെയ്യുന്ന നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് കരുതിയാണ് ഒരോ സിനിമയും ചെയ്യുന്നത്. മാറുന്ന പ്രേക്ഷകനനുസരിച്ച് സിനിമ ചെയ്യുമ്ബോഴാണ് ഞാനും പുതുക്കപ്പെടുന്നത്. അല്ലാതെ ഞാന്‍ ചെയ്യുന്ന സിനിമ പ്രേക്ഷകര്‍ കണ്ടോളും എന്ന മട്ടില്‍ സിനിമ ചെയ്തിട്ട് കാര്യമില്ല’.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...