Connect with us

അങ്ങനെ ആ കൂട്ടുകെട്ടിനും വിള്ളൽ വീണു!! ഇത് ഭാഗ്യലക്ഷ്മിയുടെ വിജയം !

Malayalam

അങ്ങനെ ആ കൂട്ടുകെട്ടിനും വിള്ളൽ വീണു!! ഇത് ഭാഗ്യലക്ഷ്മിയുടെ വിജയം !

അങ്ങനെ ആ കൂട്ടുകെട്ടിനും വിള്ളൽ വീണു!! ഇത് ഭാഗ്യലക്ഷ്മിയുടെ വിജയം !

ബിഗ് ബോസ് സീസൺ ത്രീ അപ്രതീക്ഷിത ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇനിയും പകുതിയിൽ കൂടുതൽ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള സൗഹൃദങ്ങൾ പൂർണ്ണമായും വേർപെടുന്ന അവസ്ഥയാണ്. ഷോയുടെ ഈ സീസൺ തുടങ്ങിയ സമയം മുതൽ ഉണ്ടായിരുന്ന പല കൂട്ടുകെട്ടുകളും ഇപ്പോൾ ശത്രുതയിൽ എത്തി നിൽക്കുകയാണ്. ‘

അതുപോലെതന്നെ ശത്രുക്കൾ പലരും ഒന്നിക്കുന്ന കാഴ്ചയും ഷോയിൽ കാണാം.. അഡോണി സായി റിതു റംസാൻ എന്നീ കൂട്ടുകാട്ടുകൾക്ക് ശേഷം ആരും പ്രതീക്ഷിക്കാത്ത തർക്കം മജ്‌സിയയ്ക്കും ഡിമ്പലിനും ഇടയിലുണ്ടായിരിക്കുകയാണ്. തുടക്കം മുതൽ ഷോയിൽ പരസ്യമായി തന്നെ ഇരുവരും അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. അതിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ നിരവധി മത്സരാർത്ഥികൾക്ക് എതിർപ്പും ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ സാഹചര്യങ്ങളൊക്കെ മാറിമറിയുന്ന കാഴ്ചയാണ് ബിഗ് ബോസിൽ നടക്കുന്നത്. പ്രേക്ഷകർക്കിടയിൽ ആദ്യം മുതൽ ശ്രദ്ധ നേടിയ മത്സരാര്ഥിയാണ് ഡിമ്പൽ. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഡിമ്പൽ ആർമി സജീവനമാണ്. എന്നാൽ, ബിഗ് ബോസ് വീട്ടിനുള്ളിൽ സ്ഥിതി മാറിയിരിക്കുകയാണ്. ഇപ്പോൾ ഡിമ്പൽ ബിഗ് ബോസ് വീടിനുള്ളിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിന് കാരണമായത് ലാലേട്ടൻ തന്നെയാണ്. മത്സരാർത്ഥികളുടെ മുന്നിൽ വച്ച് കഴിഞ്ഞ എപ്പിസോഡിൽ ലാലേട്ടൻ ഡിമ്പലിനെ അകാരണമായി വഴക്കുപറയുകയുണ്ടായി.

ഇതിൽ മത്സരാർത്ഥികളുടെ ഇടയിൽ ഒരു തെറ്റിദ്ധാരണ ഉള്ളതായി സംശയിക്കാം . അതായത് ലാലേട്ടൻ ഒരു വ്യക്തിയെ പുകഴ്ത്തുന്നത് ആ വ്യക്തിക്ക് പുറത്ത് നല്ല സപ്പോർട്ട് ഉള്ളത് കൊണ്ടാണെന്നും അതുപോലെ ഒരു വ്യക്തിയെ വഴക്ക് പറയുന്നത് ആ വ്യക്തിക്ക് പ്രേക്ഷക പിന്തുണ ഇല്ലാത്തതിനാലാണെന്നും മത്സരാത്ഥികൾ കരുതുന്നുണ്ടാകാം . ഇതിനാലാകാം ഡിമ്പൽ ഇപ്പോൾ കോർണർ ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടയിൽ ഡിമ്പലിന്റെ അടുത്ത സുഹൃത്ത് ആയ ഭാനുവുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുകയാണ്. ഇവിടെ ഡിമ്പൽ തന്നെയാണ് ഭാനുവിനോട് സംസാരിച്ച് തർക്കത്തിലേക്ക് പോകുന്നത്.അതായത് കഴിഞ്ഞ എപ്പിസോഡിൽ മജ്‌സിയ ചെയ്ത പല കാര്യങ്ങളും ലാലേട്ടൻ എടുത്തു ചോദിച്ചപ്പോൾ മജ്‌സിയ നിഷേധിക്കുകയുണ്ടായി. അവിടെ മജ്‌സിയയുടെ തനി സ്വഭാവം ഡിമ്പലും കണ്ടതാണ്.

അതിനെ കുറിച്ച് ഡിമ്പൽ മജ്‌സിയയോട് തുറന്നു ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് ലാലേട്ടൻ ഒരു കാര്യം ചോദിക്കുമ്പോൾ അത് അക്സപ്റ്റ് ചെയ്യുന്നില്ല, എന്നാണ് ഡിമ്പൽ ചോദിച്ചത്. അപ്പോഴും ഭാനു തന്റെ തെറ്റ് സമ്മതിക്കുന്നില്ല. താൻ അവിടെ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സൂചന കിട്ടിയിട്ടും ഒരു തെറ്റിനെ ചോദ്യം ചെയ്യാൻ ഡിമ്പൽ കാണിക്കുന്ന തന്റേടം മറ്റൊരു മത്സരാത്ഥികൾക്കൊന്നും കാണില്ല എന്നുറപ്പാണ്.

ഈ സംസാരത്തിനിടയിൽ മജ്‌സിയയോട് ഇനി സംസാരിക്കില്ല എന്നും ഡിമ്പൽ പറയുന്നുണ്ട്. അതായത് രണ്ടാൾക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായി തന്നെ കാണാം. ഇരുവരും വേർപിരിയുന്നു എന്നതിന്റെ ആദ്യ സൂചനയിട്ടാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. അതിനൊപ്പം കഴിഞ്ഞ എപ്പിസോഡിൽ ഡിമ്പൽ കരയുന്ന സാഹചര്യത്തിൽ സജ്‌ന പോലും ആശ്വസിപ്പിക്കാൻ ചെല്ലുന്നുണ്ട്. എന്നാൽ, മജ്‌സിയ ഇത് തന്റെ പ്രശ്‌നമല്ല എന്ന രീതിയിൽ മാറിയിരിക്കുകയാണ് ഉണ്ടായത്.

ഇതോടെ ഇവർക്കിടയിൽ പിണക്കത്തിനു മാത്രമല്ല വഴക്കിനും സാധ്യതയുള്ളതായി സൂചനയുണ്ട്. ഭാഗ്യലക്ഷ്മി ഏറെ നാളായി ഡിമ്പലിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഭാഗ്യലക്ഷ്മി യുടെ വിജയമായി കണക്കാക്കാം.. ഇനി ഇതിനിടയിൽ ഭാഗ്യലക്ഷ്മി എന്ത് ഗെയിം കളിക്കുമെന്നും കാത്തിരുന്നു കാണാം..

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top