Malayalam
സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആദ്യ പ്രതിഫലം എത്രയാണെന്ന് തുറന്ന് പറഞ്ഞ് മമ്മൂട്ടി
സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആദ്യ പ്രതിഫലം എത്രയാണെന്ന് തുറന്ന് പറഞ്ഞ് മമ്മൂട്ടി
സിനിമയില്‍ നിന്ന് തനിയ്ക്ക് ലഭിച്ച ആദ്യ പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
കേരളത്തില്‍ എത്രാമത്തെ എറ്റവും വലിയ ധനികനാണ് താങ്കള്‍ എന്ന ചോദ്യത്തിനും മമ്മൂട്ടി നല്‍കിയ മറുപയും ശ്രദ്ധേയമായി. അതൊന്നും ഞാന്‍ നോക്കിയിട്ടില്ലെന്ന് താരം പറയുന്നു. ഞാന്‍ അത്യാവശ്യം ചുറ്റുപാടുകളൊക്കെ ഉളള ആളാണ്. സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ എത്രാമത്തെ ധനികനാണെന്നോ എണ്ണത്തില്‍പ്പെടുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല.
എന്തായാലും ഒരു പതിനായിരത്തില്‍ പെടുന്ന ആളൊന്നും അല്ല ഞാന്‍. ഒരു ലക്ഷത്തില്‍ പോലും പെടില്ല. പണം ചിലവാക്കുന്നതില്‍ ഇഷ്ടമുളള ആളാണ് ഞാന്‍. നല്ലോണം പൈസ ചിലവാക്കുന്നതില്‍ ഇഷ്ടമുളള ആളാണ് ഞാന്‍. അത് ഇപ്പോ അത്യാവശ്യം നമുക്ക് ജോലി ഉളളത് കൊണ്ട് ബുദ്ധിമുട്ടില്ല. ഇതെങ്ങാനും വരാതെ ആവുമ്പോഴേ അതിനെപറ്റി ആലോചിക്കേണ്ടതുളളൂ. അപ്പോ പണമില്ലാതെ വരുമ്പോള്‍ നമുക്ക് ചിലവാക്കാന്‍ പണമില്ലാതെ വരും. സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആദ്യ പ്രതിഫലം അമ്പത് രൂപയാണ് കിട്ടിയതെന്നും മമ്മൂട്ടി പറഞ്ഞു. അത് പ്രൊഡക്ഷന്‍ മാനേജര്‍ സച്ചി എന്ന് പേരുളള ആളാണ് തന്നത്. അയാള് ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. വണ്ടിക്കൂലിയായിട്ട് തന്നതാ.
അത് അന്ന് രണ്ടോ മൂന്നോ പത്തിന്‌റെ നോട്ടും രണ്ട് അഞ്ചിന്‌റെ നോട്ട്, രണ്ടിന്‌റെ നോട്ട് അങ്ങനെയൊക്കെ തന്നു. അത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ആദ്യം മേടിച്ചതിനെ കുറിച്ച് നല്ല ഓര്‍മ്മയുണ്ട്. മമ്മൂട്ടി പറഞ്ഞു. പിന്നാലെ എറ്റവുമൊടുവില്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിപ്പോ അറിഞ്ഞിട്ടെന്താ കാര്യം എന്നാണ് അവതാരകനോട് മമ്മൂക്ക ചോദിച്ചത്.
അതേസമയം ദി പ്രീസ്റ്റിന്‌റെ വിജയത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളില്‍ വീണ്ടും ആള് കയറുന്നതില്‍ ദ പ്രീസ്റ്റിന്‌റെ വിജയം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതിന് തിയ്യേറ്റര്‍ ഉടമകളും സിനിമ പ്രവര്‍ത്തകരുമെല്ലാം തന്നെ മമ്മൂക്കയോട് നന്ദി പറയുകയും ചെയ്തു. പ്രീസ്റ്റിന് പിന്നാലെ വണ്‍ ആണ് മെഗാസ്റ്റാറിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് വണ്‍. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്തത്.
