Malayalam
ഡിംപലിന് വീണ്ടും മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശനം !
ഡിംപലിന് വീണ്ടും മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശനം !
ബിഗ് ബോസ് സീസൺ ത്രീയുടെ വാരാന്ത്യ എപ്പിസോഡാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ഡിംപലും കിടിലം ഫിറോസും സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ആര് പുറത്താകുമെന്ന് ഇന്ന് മോഹന്‍ലാല്‍ പറയും.
കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നടന്ന പ്രധാന സംഭവങ്ങളിലൊന്നായിരുന്നു സായ് വിഷ്ണുവും ഡിംപലും തമ്മിലുണ്ടായ തർക്കം. രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ നിന്നും ആരംഭിച്ച വഴക്ക് വലിയ പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഡിംപലിന് നേരെ കയറി ചെന്ന സായിയെ ഏറെ പാടുപെട്ടാണ് റംസാനും അഡോണിയും പിടിച്ചു മാറ്റിയത്.
പിന്നാലെ സായിയ്‌ക്കെതിരെ ബിഗ് ബോസിനോട് ഡിംപല്‍ പരാതിപ്പെട്ടിരുന്നു. സായിയെ ബിഗ് ബോസിലേക്ക് എടുത്തത് എന്തിനാണെന്നും ഡിംപല്‍ ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇന്ന് ഇടപെടുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ബിഗ് ബോസിനെ ചലഞ്ച് ചെയ്ത് ഡിപംലിനെ കടുത്ത ഭാഷയില്‍ മോഹന്‍ലാല്‍ വിമര്‍ശിക്കുന്നുണ്ട്.
അങ്ങനൊരു വഴക്കിന്റെ ആവശ്യമുണ്ടായിരുന്നുവോ എന്ന് മോഹന്‍ലാല്‍ സായിയോട് ചോദിക്കുന്നു. ഡിംപല്‍ പറഞ്ഞതില്‍ കുറേ കള്ളത്തരമുണ്ടെന്നും ഡിംപല്‍ പറയുന്നത് എല്ലാം താന്‍ കേട്ടുവെന്നും എന്നാല്‍ തിരിച്ച് പറയാന്‍ നേരം ഡിംപല്‍ കേട്ടില്ലെന്നുമാണ് സായി പറയുന്നത്.
തുടര്‍ന്ന് മോഹന്‍ലാല്‍ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്നറിയില്ല എന്നു പറയുന്ന ഡിംപലിനോട് കാണാതെ താനിവിടെ വന്ന് നില്‍ക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. ബിഗ് ബോസിനെ ചലഞ്ച് ചെയ്യാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ ഡിംപലിനോടായി പറയുന്നുണ്ട്.
about bigg boss
