Malayalam
സമ്മര്‍ ഇന്‍ ബത്ലഹേം മിന് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
സമ്മര്‍ ഇന്‍ ബത്ലഹേം മിന് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
1998ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബത്ലഹേം ഇന്നും പ്രേക്ഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ്
സിനിമ പുറത്തിറങ്ങി 22 വര്‍ഷം പൂര്‍ത്തിയാകുന്നു . ചിത്രത്തിന്റെ വാര്‍ഷികത്തില്‍ സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
”ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി ‘സമ്മര്‍ ഇന്‍ ബത്ലഹേം’ പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്” എന്നാണ് രഞ്ജിത്ത് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം.
ആസിഫ് അലിക്കൊപ്പം മറ്റൊരു താരവും പ്രധാന വേഷത്തിലെത്തും. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, ജനാര്ദ്ദനന്, കലാഭവന്‍ മണി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തില്‍ എത്തിയിരുന്നു. 2015ല്‍ പുറത്തെത്തിയ ‘സൈഗാള്‍ പാടുകയാണ്’ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ഒടുവിലത്തെ ചിത്രം.
