Malayalam
കളി എന്നോട് വേണ്ട ‘ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങോട്ട് വരാം’ പുറത്തേക്കുള്ള വാതിൽ!! പൊളിച്ചടുക്കി ലാലേട്ടൻ.. പ്രേക്ഷകർ പറഞ്ഞത് വെറുതെയായില്ല; ആ വിധി!
കളി എന്നോട് വേണ്ട ‘ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങോട്ട് വരാം’ പുറത്തേക്കുള്ള വാതിൽ!! പൊളിച്ചടുക്കി ലാലേട്ടൻ.. പ്രേക്ഷകർ പറഞ്ഞത് വെറുതെയായില്ല; ആ വിധി!
സംഭവ ബഹുലമായ ദിവസങ്ങളാണ് ബിഗ് ബോസ്സിൽ ഓരോ ദിവസവും കടന്ന് പോകുന്നത് . ഹൗസിൽ കഴിഞ്ഞവാരം നിരവധി നടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയിരുന്നത്.
മത്സരാർഥികളുമായി പോരടിക്കുന്ന ഫിറോസ് ഖാനെ ആയിരുന്നു കഴിഞ്ഞ വാരം ഹൗസിൽ കണ്ടത്. ഇത് ചോദ്യം ചെയ്ത് മോഹൻലാൽ എത്തിയിട്ടുണ്ട്.
ഏറെ ദേഷ്യപ്പെട്ടാണ് മോഹൻലാൽ ഫിറോസിനോട് ഇക്കാര്യം ചോദിച്ചത്. വേദിയിലേക്കെത്തിയ ഉടൻ ഫിറോസിനോടും സജിനയോടും എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. ഇതൊരു വാണിങ്ങാണ്. തനിക്കിവിടത്തെ നിയമങ്ങൾ പാലിക്കാനാവില്ലെന്ന് പറഞ്ഞ ഫിറോസിനെ ചോദ്യം ചെയ്യുകയായിരുന്നു.
അതിനെ ന്യായീകരിക്കാൻ ശ്രമിച്ച ഫിറോസിനോട് അതിനു അനുവദിക്കാതെ അങ്ങനെ പറഞ്ഞോ എന്നാണ് തന്റെ ചോദ്യമെന്ന് മോഹൻലാൽ ആവർത്തിച്ചു. അത് തനിക്കറിയണമെന്നും മോഹൻലാൽ പറയുന്നു.
ബിഗ് ബോസ് ഹൗസിലെ നിയമങ്ങളെ ചലഞ്ച് ചെയ്യാനാണ് താൽപര്യമെങ്കിൽ ഇപ്പോൾ തന്നെ ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങോട്ട് വരാമെന്ന് ,കഴിഞ്ഞ ദിവസം കിച്ചൺ ഏരിയയിൽ വെച്ച് നടന്ന വാക്ക് തർക്കത്തിനിടെയാണ് ഇവിടുത്തെ നിയമങ്ങൾ വേണ്ടി വന്നാൽ ലംഘിക്കുമെന്ന തരത്തിലുള്ള പരാമർശം ഫിറോസ് ഖാൻ നടത്തിയത്
മറ്റുള്ള മത്സരാര്‍ഥികളുടെ മാസ്‍ക് അഴിപ്പിക്കുമെന്ന് പലതവണ പറഞ്ഞ് തര്‍ക്കങ്ങളുണ്ടാക്കിയ ആളാണ് ഫിറോസ് ഖാൻ. ഓരോരുത്തരുടെയും പിന്നാലെ നടന്ന് പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് മത്സരാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ടാസ്‍കിന് പോകുന്ന റിതു മന്ത്രയോട് തോറ്റിട്ടുവരൂവെന്ന് ഫിറോസ് ഖാൻ പറഞ്ഞത് ശരിയായില്ലെന്നും ഞങ്ങളോട് വെല്ലുവിളിക്കുന്നതുപോലെയാണ് ഫിറോസ് ഖാന്റെ സംസാരം കേട്ടപ്പോള്‍ തോന്നിയത് എന്നും മോഹൻലാല്‍ പറഞ്ഞു.
സജ്‍ന- ഫിറോസ് ദമ്പതിമാരുടെ പെരുമാറ്റം ബിഗ് ബോസിന്റെ നിലവാരത്തെയും ബാധിക്കുന്നുവെന്നും കുടുംബങ്ങള്‍ കാണുന്നതാണ് ഇതെന്നും മോഹൻലാല്‍ പറഞ്ഞു.
തരികിട പരിപാടിയായിട്ട് വന്നാൽ എന്ത് ചെയ്യണമെന്ന് അറിയാം, തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും ലാൽ പറഞ്ഞു. ഇനി 24 മണിക്കൂർ മാസ്ക് വെക്കണമെന്ന് പറഞ്ഞ് അപായ സൂചനയുള്ള ചിഹ്നം പതിച്ച കറുത്ത മാസ്ക് സജ്നയ്ക്കും ഫിറോസ് ഖാനും നൽകുകയുണ്ടായി.
വാക്കുകള്‍ നിയന്ത്രിക്കാൻ മാസ്‍ക് ധരിപ്പിക്കുകയായിരുന്നു മോഹൻലാല്‍ സജ്‍നയ‍്‍ക്കും ഫിറോസ് ഖാനും നല്‍കിയ ശിക്ഷ.
