Malayalam
ഇത്തവണ പുറത്തുപോകുന്നത് സായി; നോബിയോട് ആശങ്ക പങ്കുവച്ച് റംസാന്‍
ഇത്തവണ പുറത്തുപോകുന്നത് സായി; നോബിയോട് ആശങ്ക പങ്കുവച്ച് റംസാന്‍
വാശിയേറിയ മല്‍സരങ്ങളോടെ ബിഗ് ബോസ് മൂന്നാം പതിപ്പ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചകളിൽ നിന്നൊക്കെ വ്യത്യസ്തമായും ആവേശത്തോടെയുമാണ് ടാസ്കുകളിൽ മത്സരാർത്ഥികൾ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഓരോ ടാസ്‌ക്കുകളിലും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മല്‍സരാര്‍ത്ഥികള്‍ ശ്രമിക്കാറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു പുതിയ വീക്ക്‌ലി ടാസ്‌ക്ക് ആരംഭിച്ചത്. മലയാള സിനിമയിലെ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. കഥാപാത്രങ്ങളായി മാറുന്നതിനോടൊപ്പം ഓരോ മല്‍സരാര്‍ത്ഥികളും അവരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും വേണം.
ഓരോരുത്തരും ഈ ടാസ്‌ക്കില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ബിഗ് ബോസില്‍ ഇത്തവണ അടുത്ത സുഹൃത്തുക്കളായ മല്‍സരാര്‍ത്ഥികളാണ് റംസാനും സായി വിഷ്ണുവും. പരസ്പരം പിന്തുണച്ചുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും ഇരുവരും ഇതുവരെ മുന്നോട്ടുപോയത്. ഇവർക്കിടയിലുള്ള ഗ്രൂപ്പിസം സഹ മത്സരാർത്ഥികൾക്കിടയിലും ചർച്ചയായിരുന്നു.
എന്നാൽ, സായി പൊതുവെ ടാസ്കുകളിലും ആക്റ്റിവിറ്റികളിലും അത്ര മികച്ച പ്രകടനം ഇതുവരെ കാഴ്ച്ചവെച്ചിട്ടില്ല. എന്ത് കാര്യങ്ങള്‍ വന്നാലും കൂടുതലും ദേശ്യപ്പെടുന്ന പ്രകൃതമാണ് സായിയുടേത്. അഭിനയിച്ചു നിൽക്കേണ്ട ടാസ്കുകളിൽ പോലും സായി സായിയുടെ വ്യക്തിത്വം കാണിക്കുകയാണ് ചെയ്യുന്നത്. സായിയുടെ ഈ രീതി കാരണം എല്ലായിപ്പോഴും ആക്റ്റിവിറ്റി തടസപ്പെടുത്തികൊണ്ട് സായി സഹ മത്സരാർത്ഥികളോട് വഴക്കിടാറുണ്ട്.
എറ്റവുമൊടുവിലായി ഡിംപലും സായിയുമായിട്ടാണ് പ്രശ്‌നമുണ്ടായത്. മോര്‍ണിംഗ് ടാസ്‌ക്ക് ചെയ്യാൻ ഡിമ്പലിന് അവസരം കിട്ടിയപ്പോൾ അതിൽ സായിയെ കുറിച്ചുളള ഡിംപലിന്‌റെ വിലയിരുത്തൽ ഇഷ്ടപ്പെടാതെ സായി ചോദ്യം ചെയ്യുകയുണ്ടായി. തുടർന്ന് വലിയ വഴക്കിലാണ് അതവസാനിച്ചത്. എന്നാല്‍ സായി പറഞ്ഞുതുടങ്ങിയ ശേഷം എനിക്ക് തന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഡിമ്പൽ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ സായിയെ കുറിച്ച് റംസാനും നോബിയും തമ്മില്‍ സംസാരമുണ്ടായിരുന്നു.
ഇത്തവണ സായി പുറത്തുപോകാനുളള ചാന്‍സ് ഉണ്ടെന്നാണ് റംസാന്‍ നോബിയോട് പറഞ്ഞത്. അതിന്‌റെ കാരണം നോബി ചോദിച്ചപ്പോള്‍ നോമിനേഷന്‍ ലിസ്റ്റ് അങ്ങനെയാണ് എന്ന് റംസാന്‍ പമറുപടി പറഞ്ഞു. അല്ലെങ്കില്‍ ആരും പോകില്ല. ആരും പോകാന്‍ സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു റംസാന്‍ പറഞ്ഞതിനോട് നോബി പ്രതികരിച്ചത് . സായി, രമ്യ, റിതു ഇവര് മൂന്ന് പേരുമാണ് ലാസ്റ്റ് വരുന്നത്, റംസാന്‍ പറഞ്ഞു. കാര്യം എനിക്ക് തോന്നിയത് ആരും പോകാന്‍ സാധ്യതയില്ലെന്നാണ്. അല്ലെങ്കില്‍ മുപ്പത്തിയഞ്ചാം ദിവസം പോകും എന്ന് നോബി പറഞ്ഞു.
അതേസമയം ബിഗ് ബോസില്‍ വലിയ ആഗ്രഹങ്ങളുമായി എത്തിയ ഒരു മല്‍സരാര്‍ത്ഥിയാണ് സായി. സഹമല്‍സരാര്‍ത്ഥികളേക്കാള്‍ വലിയ ആഗ്രഹങ്ങളാണ് സായിക്കുളളത്. എന്നാല്‍ ബിഗ് ബോസ് എന്ന വേദി ഇതിനായി സായി ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പലരും പറയുന്നത്.
about bigg boss
