Social Media
അവധിയാഘോഷം മാലിദ്വീപിൽ! അടിച്ച് പൊളിച്ചു.. അതീവ ഗ്ലാമറസായി കനിഹ, കണ്ണ് തള്ളി ആരാധകർ
അവധിയാഘോഷം മാലിദ്വീപിൽ! അടിച്ച് പൊളിച്ചു.. അതീവ ഗ്ലാമറസായി കനിഹ, കണ്ണ് തള്ളി ആരാധകർ
വിവാഹത്തിന് മുൻപും ശേഷവും സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മലയാളികളുടെ പ്രിയ താരമാണ് കനിഹ. പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് പ്രകടിപ്പിച്ച കനിഹ മാമാങ്കത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ കനിഹയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. മാലി ദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.
അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തിൽ അഭിനയിച്ചത്.
അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലൂടെ മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. വിക്രം നായകനാകുന്ന കോബ്രയിലും ഒരു പ്രധാനവേഷത്തിൽ കനിഹ അഭിനയിക്കുന്നുണ്ട്.
